കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു. വെള്ളിയാഴ്ച മുതലാണ് ശക്തമായ മഴ തുടങ്ങിയത്. റോഡുകൾ തകർന്നതോടെ നിരവധി മേഖലകൾ ഒറ്റപ്പെട്ടു. ഏകദേശം 2,000ത്തോളം വീടുകൾ പൂർണമായും നശിച്ചു. 4,000 വീടുകൾക്ക് കേടുപാടുണ്ട്. പ്രവിശ്യയുടെ തലസ്ഥാനമായ ഫെറോസ് - കോയിൽ രണ്ടായിരത്തോളം കടകൾ വെള്ളത്തിനടിയിലായി. അതേസമയം, വടക്കൻ അഫ്ഗാനിലെ ബഘ്ലാൻ പ്രവിശ്യയിൽ ഈ മാസം 10ന് പെയ്ത പേമാരി 315 പേരുടെ ജീവനെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |