SignIn
Kerala Kaumudi Online
Sunday, 02 June 2024 7.09 PM IST

വെെദ്യുതാഘാതമേറ്റ് കുട്ടി ബോധരഹിതനായി; നടുറോഡിൽ വച്ച് തന്നെ സിപിആർ നൽകി ഡോക്ടർ, വീഡിയോ വെെറൽ

doctor

ഹെെദരാബാദ്: ഷോക്കേറ്റ് ബോധരഹിതനായ ആറുവയസുകാരനെ നടുറോഡിൽ വച്ച് രക്ഷിച്ച് ഡോക്ടർ. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ മേയ് അഞ്ചിനാണ് സംഭവം നടന്നത്. വെെദ്യുതാഘാതമേറ്റ കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് പോകുന്നത് കണ്ട ഡോക്ടർ ഉടൻ തന്നെ റോഡിൽ വച്ച് കുട്ടിക്ക് കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) നൽകി ജീവൻ രക്ഷിക്കുകയായിരുന്നു.

അഞ്ച് മിനിറ്റോളം സിപിആർ നൽകിയതിന് പിന്നാലെ കുട്ടിയ്ക്ക് ബോധം വന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. പുറത്തുവന്ന വീഡിയോയിൽ വനിതാ ഡോക്ടർ കുട്ടിയുടെ നെഞ്ചിൽ കെെവച്ച് ശക്തമായി അമർത്തുന്നതും മറ്റുള്ളവർ സഹായിക്കുന്നതും കാണാം.

'മാതാപിതാക്കൾ ബോധരഹിതനായ കുട്ടിയെയും കൊണ്ട് പോകുന്നത് റോഡിലുണ്ടായിരുന്ന ഒരു ഡോക്ടർ കണ്ടു. ഉടൻ തന്നെ അവർ കുട്ടിയെ പരിശോധിക്കുകയും സിപിആർ നൽകുകയും ചെയ്തു. അഞ്ച് മിനിട്ടിന് ശേഷം കുട്ടിക്ക് ബോധം വന്നു. പിന്നാലെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി' - എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് ഡോക്ടറെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഡോക്ടറുടെ ഇടപെടൽ ഒരു ജീവൻ രക്ഷിച്ചുവെന്നാണ് പലരുടെയും കമന്റ്. എല്ലാവരും സിപിആർ കൊടുക്കാൻ പഠിച്ചിരിക്കണമെന്നും അങ്ങനെയാണെങ്കിൽ ഇതുപോലെയുള്ള സാഹചര്യത്തിൽ പലരുടെയും ജീവൻ രക്ഷിക്കാൻ കഴിയുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ ഡോക്ടർക്ക് ആരാധകർ കൂടുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ANDHRA DOCTOR, VIRALVIDEO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.