ന്യൂഡൽഹി: ഉത്തർപ്രദേശിലെ റായ്ബറേലി നിലനിറുത്താനും, അമേഠി തിരിച്ചു പിടിക്കാനും ലക്ഷ്യമിടുന്ന കോൺഗ്രസിന് ഇന്നത്തെ വോട്ടെടുപ്പ് നിർണായകമാണ്. വയനാടിന് പുറമെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിൽ, ബി.ജെ.പിയുടെ ദിനേശ് പ്രതാപ് സിംഗാണ് എതിരാളി. അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ നേരിടുന്നത് നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായ കിശോരി ലാൽ ശർമ്മ. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, പീയുഷ് ഗോയൽ, മുൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ജമ്മുകാശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ, ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ, ജനപ്രിയ ടി.വി താരം രചനാ ബാനർജി എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന മറ്റ് പ്രമുഖർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |