വിലയിൽ ഒതുങ്ങിയതും ക്യൂട്ട് ആയതുമുള്ള ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും ബെസ്റ്റ് ഓപ്ഷനാണ് വിൻഫാസ്റ്റ്. മിനി എസ്യുവി മോഡലിൽ രൂപ കൽപ്പന ചെയ്ത വിഎഫ് 3 എന്ന ഈ ഇലക്ട്രിക് കാർ സിറ്റി ഫ്രണ്ട്ലി കാറായിട്ടാണ് വാഹനപ്രേമികൾ കണക്കാക്കുന്നത്. വീയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റിന്റെ ഏറ്റവും പുതിയ മോഡലാണ് വിഎഫ് 3, 66 മണിക്കൂർക്കൊണ്ട് 27,000 കൂടുതൽ പേരാണ് ബുക്ക് ചെയ്തത്.
ഒറ്റ ചാർജിൽ 200 കിലോ മീറ്റർ റേഞ്ചാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. 20 മിനിറ്റ് കൊണ്ട് ബാറ്ററിയും ചാർജ് ചെയ്തെടുക്കാൻ സാധിക്കും. നിലവിലെ റിപ്പോർട്ട് അനുസരിച്ച് വാഹനം 9 മുതൽ 12 ലക്ഷം രൂപയ്ക്ക് വാങ്ങാൻ സാധിച്ചേക്കും. ആരെയും കൊതിപ്പിക്കുന്ന ഡിസൈനിലാണ് വാഹനം പുറത്തിറങ്ങുക. പത്ത് ഇഞ്ചിന്റെ ടച്ച് സ്ക്രീൻ ഉൾപ്പെടുത്തിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസറ്റർ, മൾട്ടി ഫംഗ്ഷൻ സ്റ്റീയറിംഗ് വീൽ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, രണ്ട് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ വാഹനത്തിന്റെ മറ്റ് സവിശേഷതകളാണ്.
ഇന്ത്യയിൽ എപ്പോൾ?
വാഹനം 2025ഓടെ ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് വിവരം. ഇലക്ടിക് എസ്യുവി പരിഗണിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് വിൻഫാസ്റ്റ് വിഎഫ് 3. ഇന്ത്യൻ വിപണിയിൽ വിൻഫാസ്റ്റ് ഇറങ്ങുന്നതോടെ എംജിയ്ക്കും ടാറ്റയ്ക്കും വലിയ തിരിച്ചടി നേരിടേണ്ടി വരും. രാജ്യത്ത് വാഹന നിർമ്മാണത്തിനായി 16,000 കോടിയുടെ നിക്ഷേപം കമ്പനി നടത്തിയിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വാഹന നിർമ്മാണത്തിനായി ഫാക്ടറി സ്ഥാപിക്കുമെന്നാണ് വിവരം.
വാഹനങ്ങളിലെ ബാറ്ററികൾക്ക് എട്ട് വർഷത്തെ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആഗോള വിപണിയിൽ ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമായ ഗ്രൗണ്ട് ക്ലിയറൻസുമായി വാഹനം പുറത്തേക്കെത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |