കൊച്ചി: 'ബിഗ് ബോസ്" ടെലിവിഷൻ പരിപാടിക്കെതിരായ പൊതുതാത്പര്യ ഹർജി പിൻവലിച്ചു. ഹർജിക്കാരന് കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് നിയന്ത്രണ നിയമപ്രകാരം ബദൽ പരിഹാരമാർഗങ്ങൾ തേടാമെന്ന് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ച സാഹചര്യത്തിലാണിത്. ചാനലിനെയോ മന്ത്രാലയത്തെയോ സമീപിക്കാതെ, പരാതിക്കാരനായ എസ്.ആദർശ് നേരിട്ട് ഹൈക്കോടതിയിലെത്തിയതിനെ കേന്ദ്രസർക്കാരും ഏഷ്യാനെറ്റുമടക്കം എതിർകക്ഷികൾ ചോദ്യം ചെയ്തിരുന്നു. ബിഗ് ബോസിലെ മത്സരാർത്ഥികൾ തമ്മിൽ കൈയേറ്റംവരെ ഉണ്ടായെന്നും ഇത് ഉള്ളടക്കം സംബന്ധിച്ച കേന്ദ്ര മാർഗരേഖയ്ക്ക് വിരുദ്ധമാണെന്നും ഹർജിയിൽ വാദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |