ഇറാന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തിയാണ് റെയ്സി.
- ഷീ ജിൻപിംഗ്, പ്രസിഡന്റ്, ചൈന
മഹത്തായ ഇറാന് ഈ ദുരന്തത്തെ ധൈര്യം കൈവിടാതെ മറികടക്കാൻ കഴിയട്ടെ.
- ഷെഹ്ബാസ് ഷെരീഫ്, പ്രധാനമന്ത്രി, പാകിസ്ഥാൻ
മികച്ച നേതാവായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ മാതൃരാജ്യത്തെ സേവിക്കാൻ സമർപ്പിച്ചു. റഷ്യയുടെ യഥാർത്ഥ സുഹൃത്ത്.
- വ്ലാഡിമിർ പുട്ടിൻ, പ്രസിഡന്റ്, റഷ്യ
ഇറാന്റെയും തുർക്കിയുടെയും സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ നേരിട്ട് കാണാനായി. അദ്ദേഹത്തെ ബഹുമാനത്തോടും നന്ദിയോടും കൂടി ഓർക്കുന്നു.
- റെസെപ് തയ്യിപ് എർദോഗൻ, പ്രസിഡന്റ്, തുർക്കി
സ്വന്തം ജനതയുടെ ക്ഷേമത്തിനും രാജ്യത്തിന്റെ അന്തസ്സിനുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ് അദ്ദേഹം.
- അൻവർ ഇബ്രാഹിം, പ്രധാനമന്ത്രി, മലേഷ്യ
റെയ്സിയുടെയും വിദേശകാര്യ മന്ത്രി അബ്ദുള്ളാഹിയാന്റെയും സംഘത്തിന്റെയും മരണത്തിൽ യൂറോപ്യൻ യൂണിയൻ ആത്മാർത്ഥമായ അനശോചനം രേഖപ്പെടുത്തുന്നു.
- ചാൾസ് മൈക്കൽ, പ്രസിഡന്റ്, യൂറോപ്യൻ കൗൺസിൽ
ദുഷ്കരമായ ഈ സമയത്ത് തങ്ങളുടെ പ്രാർത്ഥനകൾ ഇറാനൊപ്പമുണ്ട്.
- ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ - മക്തൂം, പ്രധാനമന്ത്രി, യു.എ.ഇ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |