കൊച്ചി: ഗോൾഡ് ആൻഡ് ഡയമണ്ട് ജുവലറി മാനുഫാക്ചറിംഗ് ആൻഡ് മർച്ചന്റ്സ് അസോസിയേഷന്റെ (ജി.ഡി.ജെ.എം.എം.എ) സ്വർണ വില വിവര പട്ടികയുടെ ആപ്പും വെബ്സൈറ്റും ദുബായിൽ ഉദ്ഘാടനം ചെയ്തു.
ദുബായിലെ അൽ മുക്താദിർ ജുവലറി ട്രേഡിംഗ് കമ്പനിയിൽ യു.എ.ഇ ടൂറിസം വകുപ്പ് മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഇബ്രാഹിം യാഖൂതും അൽ മുക്താദിർ ഗ്രൂപ്പ് സ്ഥാപക ചെയർമാനും ജി.ഡി.ജെ.എം.എം.എ സംസ്ഥാന പ്രസിഡന്റുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമും ചേർന്ന് ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉപഭോക്താക്കൾക്കും ജുവലറികൾക്കും ഓരോ ദിവസത്തെ സ്വർണ വില രാവിലെ 9.30ന് അറിയാൻ പുതിയ സംവിധാനം സഹായകമാകും. ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം കേരളത്തിലും വിദേശത്തും സ്വന്തമാക്കാനും പഴയ സ്വർണം അതത് ദിവസത്തെ വിലയിൽ വിൽക്കാനും സഹായകമാകും. ആദ്യ മൂന്ന് ദിവസങ്ങളിൽ ഈ ആപ്പിന്റെ സേവനം സൗജന്യമായിരിക്കും. പിന്നീട് പണം നൽകി ഉപയോഗിക്കാം.
അടുത്ത മാസം 14 ന് യു.എ.ഇയിൽ ബുള്യൻ ഷോറൂമായ അൽ കബീർ ബുള്യൻ ബാർ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോറൂം, അൽ മുഇസ്സ് ആൻഡ് അൽ കഹ്ഹാർ മാനുഫാക്ചറിംഗ് യൂണിറ്റും ദുബായിലെ ന്യൂ ഗോൾഡ് സൂക്കിൽ തുടങ്ങുമെന്ന് ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |