SignIn
Kerala Kaumudi Online
Saturday, 15 June 2024 3.59 PM IST

നിങ്ങളുടെ ജീവിതത്തിൽ അത്ഭുതം സംഭവിക്കാൻ ഒരാഴ്ച മതി; പുതിയ ട്രെൻഡ് ഏറ്റെടുത്ത് യുവാക്കൾ, എന്താണ് ഡീറ്റോക്‌സ് ചലഞ്ച്?

digital-detox

ഈ കാലഘട്ടത്തിൽ ആർക്കും ചിന്തിക്കാൻ കഴിയാത്ത ഒന്നാണ് ഫോണും ലാപ്‌ടോപ്പും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളും ദിവസങ്ങളോളം ഉപയോഗിക്കാതെ ഇരിക്കുകയെന്നത്. രാവിലെ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ ഫോണിലും ലാപ്ടോപ്പിലും ചെലവിടുന്നവരാണ് കുട്ടികൾ മുതൽ മുതിർന്നവർ വരെ.

ഇവ ഇല്ലാതെ കുറച്ച് നേരം സന്തോഷമായിരിക്കാൻ അധികമാർക്കും കഴിയില്ല. ഫോണുകൾ ഇപ്പോൾ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായി കഴിഞ്ഞു. ഒരാഴ്ച നിങ്ങൾക്ക് ഫോണും ലാപ്‌ടോപ്പും മറ്റ് സംവിധാനങ്ങളും ഇല്ലാതെ ചെലവിടാൻ കഴിയുമോ? എന്നാൽ അത് സാദ്ധ്യമാണ്. അത് എങ്ങനെ നടപ്പിലാക്കാമെന്ന് നോക്കാം.

digital-detox

എന്താണ് ഡിജിറ്റൽ ഡിറ്റോക്‌സ്

ഒരാഴ്ചത്തേക്ക് ഡിജിറ്റൽ സ്ക്രീനുകളോ ഇന്റർനെറ്റോ ഉപയോഗിക്കാതെ അതിൽ നിന്ന് ബോധപൂർവം വിട്ടു നിൽക്കുന്ന രീതിയാണ് ഡിജിറ്റൽ ഡിറ്റോക്‌സ് എന്ന് ഡോക്ടർ ചാന്ദ്നി തുഗ്‌നെെറ്റ് അഭിപ്രായപ്പെടുന്നു. നിരവധി പേരാണ് ഇപ്പോൾ ഡിജിറ്റൽ ഡിറ്റോക്സ് രീതി ജീവിതത്തിൽ കൊണ്ട് വരാൻ ശ്രമിക്കുന്നത്. അതിനായി ചിലർ തങ്ങളുടെ ഫോണിന്റെ സ്ക്രീൻ സമയം കുറയ്ക്കാൻ ബോധപൂ‌‌ർവം ശ്രമിക്കുന്നു. മറ്റ് ചിലർ സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുന്നു. സോഷ്യൽ മീഡിയകളുടെ ഉപയോഗം ഒഴിവാക്കുന്നത് മാനസികമായ ക്ഷീണം കുറയ്ക്കാനും ശ്രദ്ധ വേറെ ഒന്നിലേക്ക് വഴിതിരിച്ചുവിടാനുമാണെന്ന് ചാന്ദ്നി തുഗ്‌നെെറ്റ് പറയുന്നു.

ഡിജിറ്റൽ ഡിറ്റോക്‌സ് മനുഷ്യരെ വളരെ നല്ല രീതിയിൽ സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അവരുടെ മാനസികവും ശാരീരികവും വെെകാരികവുമായ ആരോഗ്യത്തിന് ഡിജിറ്റൽ ഡിറ്റോക്‌സ് പിന്തുടരാൻ ശ്രമിക്കുന്നത് വളരെ നല്ലതാണ്.

digital-detox

സെക്കോളജിസ്റ്റായ ഡോക്ടർ ദിനിക ആനന്ദ് പറയുന്നത് അനുസരിച്ച് ഡിജിറ്റൽ ഡിറ്റോക്‌സിന്റെ ഗുണങ്ങൾ നിരവധിയാണ്. എന്നാൽ അത് പ്രധാനമായും നിങ്ങൾ ഓൺലെെനിൽ എത്രമാത്രം സമയം ചെലവഴിക്കുന്നുവെന്നതിനെ സംബന്ധിച്ച് ഇരിക്കുന്നു. ഓരോ വ്യക്തിയിലും അത് വ്യത്യസ്തമായിരിക്കാം. ചിലർ ധാരാളം സമയം ഓൺലെെനിൽ നിന്ന് വിട്ട് നിൽക്കുന്നു. എന്നാൽ ചിലർക്ക് വീണ്ടും തിരികെ ഓൺലെെനിൽ എത്താനുള്ള ഉത്കണ്ഠയുണ്ടായിരിക്കും.

നേട്ടങ്ങൾ

  • ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും അമിത ഉപയോഗം ഭക്ഷണക്രമം, വ്യായാമം, ഉറക്കം എന്നിവയെ സാരമായി ബാധിക്കുന്നു. ഡിജിറ്റൽ ഡിറ്റോക്‌സ് രീതിയിലൂടെ ആരോഗ്യകരമായ ഒരു ശീലം ജീവിതത്തിൽ കൊണ്ടുവരാൻ കഴിയും. സമയത്തുള്ള ഉറക്കം, ശരിയായ ഭക്ഷണം എന്നിവയ്ക്ക് ഡിജിറ്റൽ ഡിറ്റോക്‌സ് രീതി സഹായിക്കുന്നു.
  • ഇന്റർനെറ്റിനോടുള്ള ആസക്തി കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ചിലർ എത്ര സമയം വേണമെങ്കിലും ഫോണുകൾ ഉപയോഗിച്ച് ഇരിക്കുന്നു. തുടർന്ന് ഫോണോ ഇന്റ‌ർനെറ്റോ ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതെ വരുന്നു. ഈ രീതിയിൽ മാറ്റം കൊണ്ട് വരാൻ ഡിജിറ്റൽ ഡിറ്റോക്‌സിന് കഴിയും.
  • സോഷ്യൽ മീഡിയയിൽ കാണുന്ന രീതിയിൽ ഭംഗിയായി കാണാനും വലിയ ജോലി നേടാനും പലരും ശ്രമിക്കുന്നു. എന്നാൽ ഇവയുടെ ഉപയോഗം കുറയുന്നതിലൂടെ സ്വന്തം വ്യക്തിത്വം തിരിച്ചറിയാൻ ആളുകൾക്ക് കഴിയുന്നു.
  • നമ്മുടെ ശരിയായ ഉറക്കത്തെ തടസപ്പെടുത്തുന്ന ഒന്നാണ് ഫോണുകളിൽ നിന്നും മറ്റും വരുന്ന വെളിച്ചം. ഈ വെളിച്ചം കണ്ണിൽ പതിച്ചാൽ ഉറക്കം പെട്ടെന്ന് വരില്ല. അതിനാൽ ഡിജിറ്റൽ ഡിറ്റോക്‌സ് രീതിയിലൂടെ നല്ല ഉറക്കം ലഭിക്കുന്നു.
  • ഡിജിറ്റൽ മീഡിയകൾ ഉപയോഗിക്കുമ്പോൾ ഒന്നിനും സമയം തികയാതെ വരുന്നു. എന്നാൽ അവയുടെ ഉപയോഗം കുറയ്ക്കുമ്പോൾ മറ്റ് കാര്യങ്ങൾ ചെയ്ത് സന്തോഷം കണ്ടെത്താൻ നമ്മുക്ക് കഴിയും ഉദാഹരണം ബുക്ക് വായന, കൃഷി അങ്ങനെയുള്ളവ.

digital-detox

ഒരാഴ്ച ഡിജിറ്റൽ സംവിധാനങ്ങൾ ഇല്ലാതെ

ഒരാഴ്ച ഫോൺ, ലാപ്ടോപ്പ്, ഇന്റർനെറ്റ്, ടിവി എന്നിവ ഇല്ലാതെ ചെലവിടുന്നതാണ് ഡിജിറ്റൽ ഡിറ്റോക്‌സ്. ഇത് ചെയ്യുന്നത് അത്ര എള്ളുപ്പമല്ല. ഇത് ചെയ്യുന്നതിന് മുൻപ് ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ഒരാഴ്ച ഈ രീതി പിന്തുടരുന്നതിന് മുൻപ് ഒരു ദിവസം ഈ രീതി പിന്തുടർന്ന് നോക്കുക. അതിൽ വിജയിച്ചാൽ ഒരാഴ്ച ഡിജിറ്റൽ ഡിറ്റോക്‌സ് രീതി പിന്തുടരാം. എന്നാൽ ഈ രീതി പിന്തുടരുന്നതിന് മുൻപ് നിങ്ങൾ കുറച്ച് കാര്യങ്ങൾ ചെയ്യണം.

  • ഡിജിറ്റൽ ഡിറ്റോക്‌സ് ചെയ്യുന്നതിന് മുൻപ് വിവരം കുടുംബത്തോടും സുഹൃത്തുകളോടും പറയുക. ഈ ഒരാഴ്ച വിളിച്ചാൽ ലഭിക്കില്ലെന്നും അവരോട് വിശദമാക്കണം.
  • ഈ ഒരാഴ്ചയിൽ പെട്ടെന്ന് ഒരു ആവശ്യം വന്നാൽ നിങ്ങളെ ബന്ധപ്പെടുന്നതിന് നിങ്ങളുടെ റൂമിലുള്ള മറ്റ് ആരുടെയെങ്കിലുമോ നിങ്ങളുടെ അടുത്തേക്ക് പെട്ടെന്ന് എത്താൻ കഴിയുന്ന ഒരാളുടെ നമ്പറോ വീട്ടുകാർക്കും സുഹൃത്തുകൾക്കും നൽകുക.
  • സൗജന്യമായ ഇന്റ‌നെറ്റ് ലഭിക്കുന്ന കടകളിൽ ഈ സമയം പോകാതെ ഇരിക്കുക. ടിവി പ്രവർത്തിക്കുന്ന പൊതുഇടങ്ങളും ഒഴുവാക്കുന്നതാണ് നല്ലത്.
  • പുതിയ ഹോബികളും മറ്റും തിരഞ്ഞെടുത്ത് ഒരാഴ്ച പൂർണമായും ഉപയോഗപ്പെടുത്തണം. ഫോണിൽ വരുന്ന അറിപ്പുകൾ ഓഫ് ചെയ്ത് വയ്ക്കുക.

digital-detox

ഡിജിറ്റൽ ഡിറ്റോക്‌സിൽ തുടരുന്ന സമയത്ത് പലപ്പോഴായി ഫോണുകളും മറ്റും പരിശോധിക്കാൻ തോന്നുമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ അത് മറികടക്കാൻ ശ്രമിക്കുക. ഫോൺ ഉപയോഗിക്കാൻ ഭയങ്കരമായി ആഗ്രഹം തോന്നുപ്പോൾ വേറെ എന്തെങ്കിലും കാര്യങ്ങൾ ഓർമ്മയിൽ കൊണ്ടുവരുക. മറ്റ് ഹോബികൾ ചെയ്യാൻ നോക്കുക. ഡിജിറ്റൽ ഡിറ്റോക്‌സിൽ തുടരുന്ന സമയത്ത് ഉണ്ടാക്കുന്ന ചെറിയ നേട്ടങ്ങൾ പോലും ആഘോഷിക്കാൻ ശ്രമിക്കുക.

digital-detox

ഈ കാലഘട്ടത്തിൽ സാദ്ധ്യമാണോ ?

ഈ കാലഘട്ടത്തിൽ ഡിജിറ്റൽ ഡിറ്റോക്‌സ് സാദ്ധ്യമാകുമോയെന്ന് പലർക്കും സംശയമാണ്. ഇതിൽ രണ്ട് അഭിപ്രായങ്ങളാണ് പലർക്കും ഉള്ളത്. ചില ഇത് സാദ്ധ്യമാണെന്നാണ് പറയുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ ജോലികൾ തന്നെ ഇന്റർനെറ്റിനെയും മറ്റും അടിസ്ഥാനമാക്കി ഇരിക്കുമ്പോൾ ഇത്തരം ഒരു രീതിയിലേക്ക് ഒരാഴ്ച തുടരാൻ ഒരാൾക്ക് കഴിയില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഭൂരിഭാഗം പേരും ഇപ്പോൾ ഡിജിറ്റൽ ആപ്പുകൾ ഉപയോഗിച്ചാണ് പണമിടപാട് തന്നെ നടത്തുന്നത്. അതിനാൽ ഈ കാലഘട്ടത്തിൽ ഇത്തരം രീതികൾ പിന്തുടരുക കുറച്ച് പ്രയാസമായിരിക്കാം. ഇതിന് ബദൽ സംവിധാനം കണ്ടെത്തുന്നവർക്ക് വളരെ എളുപ്പത്തിൽ ഈ രീതി പിന്തുടരാം.ഒരാഴ്ച ഇത് തുടരാൻ പറ്റിയില്ലെങ്കിൽ ഒരു ദിവസമെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXPLAINER, DIGITAL DETOX
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.