കൊച്ചി: ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ (എൽ.എ.സി.ടി.സി) സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ അഡ്വ. കെ. ജി. അനിൽകുമാറിനെ ഗുഡ്വിൽ അംബാസഡറായി ഔദ്യോഗികമായി പ്രഖ്യാപിക്കും. നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കും. ഇന്ത്യയും മിഡിൽ ഈസ്റ്റും മറ്റ് 33 എൽ.എ.സി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരടൂറിസം ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ഐ.സി.എൽ ഫിൻകോർപ്പിന്റെ നിരന്തര ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് അഡ്വ. കെ.ജി. അനിൽകുമാറിന്റെ നിയമനം.
അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങൾ കൂട്ടിയുറപ്പിക്കുന്നതിൽ ഐ.സി.എൽ ഫിൻകോർപ്
സി.എം.ഡി കെ. ജി. അനിൽ കുമാർ കൈക്കൊണ്ട ശക്തമായ തീരുമാനങ്ങളെ
ഇന്ത്യ, ക്യൂബ തുടങ്ങിയ നിരവധി എൽ.എ.സി ഗവൺമെന്റുകളും അംഗീകരിച്ചു. ക്യൂബയുമായുള്ള ഇന്ത്യയുടെ
വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |