തിരുവനന്തപുരം: ഡി സ്പേസ് ഇന്ത്യ സോഫ്റ്റ് വെയർ ആൻഡ് ടെക്നോളജീസിന്റെ സോഫ്റ്റ് വെയർ വികസനകേന്ദ്രം തിരുവനന്തപുരത്ത് ആരംഭിച്ചു.
ഐ.ടി. വൈദഗ്ദ്ധ്യം പ്രാദേശികമായി ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് സ്ഥാപനം തിരുവനന്തപുരത്ത് വരുന്നത്. ഡി സ്പെയ്സിന്റെ ഡെവലപ്മെന്റ് ടീമിനെ കൂടുതൽ വിപുലമാക്കുകയും വർഷാവസാനത്തോടെ സേവനങ്ങൾ ഇരട്ടിയാക്കുകയും ചെയ്യുകയും ലക്ഷ്യമാണ്.
ഡി സ്പേസിലേക്ക് മികച്ച തൊഴിൽ വൈദഗ്ദ്ധ്യമുള്ള വരെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡി സ്പേസ് ഇന്ത്യ എസ് ആൻഡ് ടി എം.ഡി ഫ്രാങ്ക്ളിൻ ജോർജ് പറഞ്ഞു
കേരള സർക്കാരിൽ നിന്നുള്ള പൂർണ പിന്തുണയും സഹകരണവും ഇതിനായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങിൽ സംബന്ധിച്ചു.
കമ്പനി തുടക്കത്തിൽ ഇരുപത്തഞ്ചംഗ വിദഗ്ദ്ധ ജീവനക്കാരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.
വൈയക്തികമായ ആവശ്യങ്ങൾ അതിവേഗം പരിഹരിച്ചു നൽകുന്ന സ്റ്റിമുലേഷൻ സോഫ്റ്റ് വെയറുകൾ ആഗോളതലത്തിൽ വികസിപ്പിച്ചു നൽകുന്ന ഡി സ്പെയ്സ് സാങ്കേതിക രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് .
ലോകമെമ്പാടുമായി രണ്ടായിരത്തി അറുന്നൂറ് ജീവനക്കാരുള്ള ഡി സ്പെയ്സിന്റെ ഹെഡ്ക്വാർട്ടർ സ്ഥിതി ചെയ്യുന്നത് ജർമ്മനിയിലെ പെയ്ഡർബോണിലാണ്. യു എസ് എ, യുകെ, ഫ്രാൻസ്, ജപ്പാൻ, ചൈന, ക്രൊയേഷ്യ, കൊറിയ, ഇൻഡ്യ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ പ്രാദേശിക കമ്പനികളിലൂടെയാണ് ഡി സ്പെയ്സ് പ്രവർത്തിക്കുന്നത്.
ഫോൺ: +91 471 241 4100 www.dspace.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |