കൊച്ചി: വിവിധ ഫ്രീക്വൻസിയിലുള്ള 96,317.65 കോടി രൂപയുടെ സ്പെക്ട്രം ലേലത്തിന് കേന്ദ്ര ടെലികോം വകുപ്പ് ഇന്ന് തുടക്കമിടും. 10,523.15 മെഗാഹെട്സ് സ്പെക്ട്രം ലേലം ചെയ്യുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ പുതുതായി സ്പെക്ട്രം വാങ്ങുന്നതിനേക്കാൾ നിലവിലുള്ളവ പുതുക്കുന്നതിനാകും കമ്പനികൾ പ്രാമുഖ്യം നൽകുക. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ സംയുക്തമായി 4,350 കോടി രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുകയായി നിശ്ചയിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |