കോഴിക്കോട്: മൈജി സെയിൽസ് സൂപ്പർ സ്റ്റാർ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജൂൺ 30ന് കോഴിക്കോട്, കൊച്ചി , കൊല്ലം എന്നീ നഗരങ്ങളിൽ നടക്കും. മൈജി കേരളത്തിൽ ഉടൻ ആരംഭിക്കുന്ന ഫ്യൂച്ചർ ഷോറൂമുകളിൽ വിവിധ തസ്തികകളിലേക്കായി ആയിരത്തോളം ജീവനക്കാരെയാണ് തേടുന്നത്. നിലവിൽ 100ലധികം ഷോറൂമുകളിലായി 3000 പേരാണ് മൈജിയിൽ ജോലി ചെയ്യുന്നത്.
ബിസിനസ് വ്യാപനത്തിനൊപ്പം സംസ്ഥാനത്ത് ഏറ്റവുമധികം തൊഴിൽ സൃഷ്ടിക്കാനാണ് മൈജി ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വർഷം 4000 കോടി രൂപയുടെ വിറ്റുവരവും 4000 തൊഴിലവസരങ്ങളുമാണ് കമ്പനി വിഭാവനം ചെയ്യുന്നത്. പുതിയ 30 ഷോറൂമുകൾ കൂടി തുറക്കുന്നതോടെ ശാഖകളുടെ എണ്ണം150 ആകുമെന്ന് മൈജി ചെയർമാൻ പറഞ്ഞു.
35 വയസിൽ താഴെ പ്രായമുള്ളവരും മിനിമം പ്ലസ് ടു യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാം. സെയിൽസിലെ താത്പര്യം , ആകർഷകമായ വാക്ചാതുര്യം , ഊർജസ്വലത എന്നിവ ഉണ്ടായിരിക്കണം. സമാന മേഖലയിൽ മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപ്ലൈ ചെയ്യാം.
കോഴിക്കോട് മാവൂർ റോഡിൽ കാലിക്കറ്റ് ടവർ, എറണാകുളം എം ജി റോഡിൽ ജിൻജർ ഹോട്ടൽ, കൊല്ലം ചിന്നക്കടയിൽ നാനി ഹോട്ടൽസ് എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |