പീരുമേട്: വാഗമൺ വിനോദ സഞ്ചാര മേഖലയിൽ മാലിന്യം കുന്നു കൂടുന്നു.ഏലപ്പാറ വാഗമൺ പാതയിൽ
ചാക്കുകളിൽ കെട്ടിയും നിരത്തുകളിൽ വലിച്ചെറിഞ്ഞും സർവ്വത്ര മാലിന്യനിക്ഷേപമാണ് നടക്കുന്നത്.
ശക്തമായ മഴ പെയ്യുന്നതോടെ ഇവയെല്ലാം ചീഞ്ഞ് ദുർഗന്ധവും വമിക്കുന്നുണ്ട് .
ഏലപ്പാറ ബോണാമി മുതൽ വാഗമൺ നല്ല തണ്ണി വരെയുള്ള റോഡിന് ഇരുവശങ്ങളിലുമാണ് വ്യാപകമായി മാലിന്യ നിക്ഷേപം നടക്കുന്നത് . റോഡിന് വശത്തെ തേയില തോട്ടങ്ങളിലേക്ക് തള്ളുന്നതിനാൽ ഇത് പെട്ടന്ന് ആരും ശ്രദ്ധിക്കാറില്ല.വാഗമൺ ഉൾപ്പെടെ വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നതോടെ ടൂറിസം മേഖലയിൽ മാലിന്യ സംസ്ക്കരണം യുദ്ധകാലടിസ്ഥാനത്തിൽ നീക്കം ചെയ്താലെ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയൂ.
പലപ്പോഴും തെരുവ് നായ്ക്കൾ മാലിന്യം വലിച്ച് റോഡിലേക്ക് ഇടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |