തേഞ്ഞിപ്പാലം: കലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ ഇന്നലെ ആരംഭിച്ച സ്റ്റേറ്റ് യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പാലക്കാടിന്റെ മുന്നേറ്റം. ഒരു സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലങ്ങളുമുൾപ്പടെ 58 പോയിന്റുമായാണ് പാലക്കാട് ഒന്നാമതുള്ളത്. ഒരു സ്വർണവും മൂന്നുവീതം വെള്ളിയും വെങ്കലവുമുള്ള മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്.
ഇന്നലെ നടന്ന പെൺകുട്ടികളുടെ 100 മീറ്ററിൽ ഹൃതിക അശോക് മേനോനും 400 മീറ്ററിൽ കസ്തൂർബ പ്രസാദും ലോംഗ് ജമ്പിൽ അഞ്ജലി പി.വിയും ഷോട്ട്പുട്ടിൽ ഡോണ മരിയ ഡോണിയും ജാവലിനിൽ എം. സാന്ദ്രയും 1000 മീറ്ററിൽ അശ്വിനി ആർ.നായരും സ്വർണം നേടി.ആൺകുട്ടികളുടെ 100 മീറ്ററിൽ അൻസാഫ് കെ. അഷ്റഫും 400 മീറ്ററിൽ അൽഷമാൽ ഹുസൈനും ലോംഗ് ജമ്പിൽ ആൽബിൻ ആന്റണി ദേവസ്യയും ഷോട്ട്പുട്ടിൽ കെ.സി സർവനും ജാവലിനിൽ വിഷ്ണു പി.കെയും ഒന്നാമതെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |