തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് (കീം 2024) മുന്നോടിയായി 25ന് നടത്തുന്ന ട്രയൽ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് അഡ്മിഷൻ സ്ലിപ് വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക് www.cee.kerala.gov.in.
പോളിടെക്നിക്
ലാറ്ററൽ എൻട്രി
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സർക്കാർ പോളിടെക്നിക് കോളജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിന് www.polyadmission.org/letൽ 30നകം അപേക്ഷിക്കണം. പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, കെ.ജി.സി.ഇ, എൻ.സി.വി.ടി, എസ്.സി.വി.ടി എന്നിവയാണ് യോഗ്യത. ഫോൺ- : 7306423502, 9497688633, 9846014331.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽപോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കുള്ള പ്രവേശനത്തിന് 31 വരെ www.polyadmission.org/let പോർട്ടലിൽ അപേക്ഷിക്കാം. ബയോമെഡിക്കൽ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഫോൺ: 04862297617, 8547005084
ഐ.സി.എസ്.ഐ സി.എസ് അഡ്മിറ്റ് കാർഡ്
ദി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ ജൂൺ രണ്ടിന് ആരംഭിക്കുന്ന സി.എസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധപ്പെടുത്തി. വെബ്സൈറ്റ്: icsi.edu.
പ്ലേസ്മെന്റ് ഡ്രൈവ്
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ ഒന്നിനു രാവിലെ 10 മുതൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 31ന് ഉച്ചയ്ക്ക് ഒരു മണിക്കു മുൻപായി https:/bit.ly/01JUN2024 ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് : www.facebook.com/MCCTVM, 0471-2304577.
ജി.എസ്.ടി കോഴ്സ്
തിരുവനന്തപുരം:ഗുലാത്തി ഫിനാൻസ് ആൻഡ് ടാക്സേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജി.എസ്.ടിയിൽ പി.ജി.ഡിപ്ളോമ കോഴ്സിന് ബിരുദധാരികൾക്ക് ജൂൺ 15വരെ അപേക്ഷിക്കാം. നികുതി പ്രാക്ടീഷണർമാർ,അക്കൗണ്ടന്റുമാർ,നിയമവിദഗ്ദ്ധർ,വിദ്യാർത്ഥികൾ,അദ്ധ്യാപകർ,ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പങ്കെടുക്കാം. 180 മണിക്കൂറാണ് ക്ളാസ്.
വിദ്യാർത്ഥികൾ,സർക്കാർ,അർദ്ധസർക്കാർ,പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർചെയ്തവർ,മുതിർന്ന പൗരന്മാർ തുടങ്ങി 13 വിഭാഗങ്ങൾക്ക് ഫീസിൽ ഇളവുണ്ട്. കോഴ്സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ www.gift.res.inൽ. കൂടുതൽ വിവരങ്ങൾക്ക്: 04712596980, 9746972011, 9995446032.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |