ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം കഴിഞ്ഞു. ഡൽഹി,ഹരിയാന അടക്കം ഏഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലും ജമ്മുകാശ്മീരിലെ അനന്ത്നാഗ് രജൗരി മണ്ഡലത്തിലും നാളെയാണ് വോട്ടെടുപ്പ്. ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പുണ്ട്.
കേജ്രിവാളിന്റെ
അറസ്റ്റും മദ്യനയവും
ബി.ജെ.പിയുടെ ഏഴ് സിറ്റിംഗ് സീറ്റുകൾ ഭേദിക്കാൻ 'ഇന്ത്യ' മുന്നണിയുടെ ബാനറിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സംയുക്തമായി മത്സരിക്കുന്നു. ആം ആദ്മി പാർട്ടിക്കെതിരെ ബി.ജെ.പി കൊണ്ടുവന്ന മദ്യനയ അഴിമതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് ചർച്ച. മദ്യനയക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രചാരണത്തിൽ പാർട്ടിയെ ന്യായീകരിക്കുന്നു.
ന്യൂഡൽഹി:
രാജ്യതലസ്ഥാനമേഖല ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലം.
സ്ഥാനാർത്ഥികൾ: ബാൻസുരി സ്വരാജ് (ബി.ജെ.പി-അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകൾ)
സോമനാഥ് ഭാരതി(ആം ആദ്മി പാർട്ടി)
സിറ്റിംഗ് എം.പി: കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
നോർത്ത് ഈസ്റ്റ് ഡൽഹി:
ഡൽഹിയിൽ യമുന നദിക്ക് കുറുകെയുള്ള മണ്ഡലം.
സ്ഥാനാർത്ഥികൾ: മനോജ് തിവാരി(ബി.ജെ.പി-മത്സരിക്കുന്ന ഏക സിറ്റിംഗ് എം.പി),കനയ്യ കുമാർ(കോൺഗ്രസ്)
ചാന്ദ്നി ചൗക്ക്:
പഴയ ഡൽഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രം
സ്ഥാനാർത്ഥികൾ: പ്രവീൺ ഖണ്ഡേൽവാൾ (ബി.ജെ.പി-ട്രേഡ് യൂണിയൻ നേതാവ്
ജെ.പി അഗർവാൾ (കോൺഗ്രസ്)
സിറ്റിംഗ് എം.പി: മുൻ കേന്ദ്രമന്ത്രി ഹർഷവർദ്ധൻ
സൗത്ത് ഡൽഹി:
ഗുജ്ജർ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലം
സ്ഥാനാർത്ഥികൾ: സാഹിറാം പഹൽവാൻ(ആംആദ്മി പാർട്ടി),രാംവീർ സിംഗ് ബിധുരി(ബി.ജെ.പി).
സിറ്റിംഗ് എം.പി: ലോക്സഭയിലെ വിവാദ നായകൻ രമേഷ് ബിധുരി
വെസ്റ്റ് ഡൽഹി:
സ്ഥാനാർത്ഥികൾ: മഹാബൽ മിശ്ര(ആം ആദ്മി പാർട്ടി),കമൽജിത് സെഹ്രാവത്ത്(ബി.ജെ.പി).
സിറ്റിംഗ് എം.പി: പർവേശ് സാഹിബ് സിംഗ് വർമ്മ
നോർത്ത് വെസ്റ്റ് ഡൽഹി:
പട്ടികജാതി സംവരണ മണ്ഡലം:
സ്ഥാനാർത്ഥികൾ: യോഗേന്ദ്ര ചന്ദോലിയ(ബി.ജെ.പി),ഉദിത് രാജ്(കോൺഗ്രസ്-2014ലെ ബി.ജെ.പി എം.പി)
സിറ്റിംഗ് എം.പി: ഹൻസ് രാജ് ഹൻസ്
കിഴക്കൻ ഡൽഹി:
സ്ഥാനാത്ഥികൾ: കുൽദീപ് കുമാർ(ആംആദ്മിപാർട്ടി-കോണ്ട്ലി എം.എൽ.എ),ഹർഷ് മൽഹോത്ര(ബി.ജെ.പി-മുൻ മുനിസിപ്പൽ കൗൺസിലറും മുൻമേയറും)
സിറ്റിംഗ് എം.പി: ക്രിക്കറ്റ് താരം ഗൗതം ഗംഭീർ
മറ്റ് സംസ്ഥാനങ്ങളും
ലോക്സഭാ മണ്ഡലങ്ങളും
ഉത്തർപ്രദേശ്-14
പശ്ചിമ ബംഗാൾ-8
ബിഹാർ-8
ജാർഖണ്ഡ്-4
ഒഡീഷ-6
ഹരിയാന-10
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |