തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പത്താംക്ലാസിലും പ്ലസ്ടുവിലും ഈ വർഷം എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയർ അനുമോദിച്ചു. സെന്റ് ജോസഫ് സ്കൂളിൽ നടന്ന ചടങ്ങ് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യം ഉദ്ഘാടനം ചെയ്തു.
ഡി.ഐ.ജി ഒഫ് പൊലീസ് ആർ.നിശാന്തിനി മുഖ്യപ്രഭാഷണം നടത്തി. ഇരുവരും പഠനകാലത്തെ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. സഫയർ ഗ്രൂപ്പ് ചെയർമാൻ ഡോ.വി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സുവോളജി എച്ച്.ഒ.ഡി പ്രൊഫ.എം.ജയപ്രകാശ്, കെമിസ്ട്രി എച്ച്.ഒ.ഡി ഡോ.ജി.അജിത്ത് കുമാർ, അക്കാഡമിക്ക് കോർഡിനേറ്റർ ഡോ.ഹരിനാഗരാജ്, സഫയർ-ഫ്യൂച്ചർ അക്കാഡമി സി.ഇ.ഒ ഡോ.ടി.സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മെഡലും സർട്ടിഫിക്കറ്റും തുടർവിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |