കൊച്ചി: കാഴ്ചപരിമിതരുടെ 11ാം എഡിഷൻ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ സി.എ.ബി.കെ ഈഗിൾസിന് കിരീടം. മഴ മൂലം മാറ്റിവച്ച മത്സരത്തിൽ ബൗൾ ഔട്ടിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. ടൂർണമെന്റിന്റെ ആദ്യ ദിനമായ ചൊവ്വാഴ്ച മാത്രമാണ് മത്സരം നടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മഴയെത്തുടർന്ന് മത്സരങ്ങൾ മാറ്റിവയ്ക്കുകയായിരുന്നു. നാവി ഷിപ്പിംഗ് കമ്പനി ചെയർമാൻ അജയ് തമ്പി, വാസൻ ഐ. കെയർ സെന്റർ മേധാവി ഡോ.സുമിത്, ഹോളിഡെ ഇൻ എച്ച്.ആർ മാനേജർ സുഗന്ധി, വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ് രജനീഷ് ഹെന്റി, സി.എ.ബി.കെ പ്രസിഡന്റ് ജിനീഷ് പി, ജനറൽ സെക്രട്ടറി അനിൽകുമാർ കെ.ആർ. എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |