കോഴിക്കോട്: എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ 49ാമത് ബ്രാഞ്ച് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എ .എം. ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സജീവൻ പൊറ്റക്കാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. പ്രദീപൻ, ജില്ലാസെക്രട്ടറി പ്രേംനാഥ് മംഗലശേരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനു കൊറോത്ത്, എം. ഷിബു, സിജു കെ നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ദിനേശൻ, ബിന്ദു, ബൈജു ബി.എൻ, പ്രതീഷ്, സിജു ടി, മധു രാമനാട്ടുകര, മുരളീധരൻ കന്മന, ബ്രാഞ്ച് സെക്രട്ടറി സന്തോഷ് പി.കെ, ബ്രാഞ്ച് ട്രഷറർ നിഷാന്ത് കെ.ടി പ്രസംഗിച്ചു. വിരമിക്കുന്നവർക്ക് യാത്രയയപ്പും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |