ക്വലാലംപൂർ: ഇന്ത്യൻ എയ്സ് പി.വി സിന്ധുവിന് മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ തോൽവി. ഫൈനലിൽ ചൈനീസ് താരം വാംഗ് ഷിയിയോടാണ് (16-21,21-5,21-16) തോറ്റത്. മത്സരം 79 മിനിറ്റ് നീണ്ടുനിന്നിരുന്നു. കഴിഞ്ഞ ദിവസം 88 മിനിറ്റ് നീണ്ടുനിന്ന മൂന്ന് സെറ്റ് പോരാട്ടത്തിൽ തായ്ലൻഡ് താരം ബുസാൻ ഓംഗ്ബാംറുംഗ്ഫാനെ 13-21, 21-16, 21-12ന് തോൽപ്പിച്ചാണ് താരം ഫൈനലിൽ എത്തിയത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സ്പെയിൻ മാസ്റ്റേഴ്സിന് ശേഷം ആദ്യമായാണ് സിന്ധു ഒരു ലോക ടൂർണമെന്റ് ഫൈനലിൽ പ്രവേശിക്കുന്നത്. വനിതാ ബാഡ്മിന്റണിൽ കൂടുതൽ മത്സര വിജയങ്ങൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും താരം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |