SignIn
Kerala Kaumudi Online
Saturday, 17 August 2024 7.05 AM IST

ഹജ്ജ് പഠനക്ലാസും യാത്രയയപ്പും

hajj
ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും രമേശ് പറമ്പത്ത് എം.എൽഎ ഉദ്ഘാടനം ചെയ്യുന്നു.

മാഹി: സി.എച്ച് സെന്റർ മാഹിയുടെ വർഷംതോറും നടത്തിവരാറുള്ള ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും ഫ്രഞ്ച് എംപെയർ ഹാളിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ.വി യൂസഫ് അദ്ധ്യക്ഷത വഹിച്ചു. പഠന ക്ലാസിൽ പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും ഡിവിഷണൽ ഓഫീസ് മാഹിയിൽ സ്ഥാപിക്കുവാൻ എം.എൽ.എയോട് ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ ഹജ്ജാജിമാർക്കുള്ള പഠന ക്ലാസ് ഷറഫുദ്ദീൻ അഷ്രഫിയ്യ നടത്തി. ഹജ്ജ് കോർഡിനേറ്റർ ടി.കെ വസീം ഹാജിമാർക്കുള്ള നിർദ്ദേശങ്ങൾ നൽകി. ചടങ്ങിൽ ഹാജിമാർക്കുള്ള ഹാൻഡ് ബാഗും മറ്റും വിതരണം ചെയ്തു. സി. അബൂബക്കർ, ഖലീൽ, അഷ്രഫ്, റെസ്മിൽ, റിഷാദ്, നംഷീർ, ഷക്കീർ എന്നിവർ സംസാരിച്ചു. പി താഹ സ്വാഗതവും എ.വി അൻസാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, HAJJ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.