SignIn
Kerala Kaumudi Online
Saturday, 27 July 2024 8.43 AM IST

അഞ്ചൽ സുഹൃത് വേദിയുടെ പ്രവർത്തനങ്ങൾ അനുകരണീയം: എൻ.കെ. പ്രേമചന്ദ്രൻ

photo
അഞ്ചൽ സുഹൃത് വേദിയുടെ വാർഷികാഘോഷങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഫാ. ബോവസ് മാത്യു, ഡോ.വി.കെ. ജയകുമാർ, അനീഷ് കെ.അയിലറ, ഡോ.കെ.വി. തോമസ് കുട്ടി, അ‌ഡ്വ. ആർ. സജിലാൽ, രാജേന്ദ്രൻ സ്വാമി, എ.ജെ. പ്രതീപ്, ഡോ.എൽ.ടി​. ലക്ഷ്മി, അഞ്ചൽ ജഗദീശൻ തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ സുഹൃത് വേദിയുടെ പ്രവർത്തനങ്ങൾ അനുകരണീയവും മാതൃകാപരവുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സുഹൃത് വേദി വാർഷികം അലയമൺ ലയൺസ് ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ, ജീവകാരുണ്യ മേഖലകളിൽ നിസ്തുലമായ സേവനമാണ് സുഹൃത് വേദി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇൻ‌ഡോ-യു.കെ. പുരസ്കാരം ലഭിച്ച ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ‌ഡോ.വി.കെ. ജയകുമാറിനെ എം.പി​ ആദരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഡോ. ജയകുമാർ നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ജില്ലയിൽ ആദ്യമായി സി.ബി.എസ്.ഇ സ്കൂൾ സ്ഥാപിച്ച് കിഴക്കൻ മലയോരമേഖലയിൽ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി​ ഡോ. ജയകുമാർ നൽകിയ സേവനങ്ങൾ വിസ്മരിക്കാനാകില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു. അനീഷ് കെ.അയിലറയുടെ ദൈവത്തിലേക്കുള്ള വഴികൾ എന്ന പുസ്തകം അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ മാനേജർ ഫാ. ബോവസ് മാത്യുവിന് നൽകി എൻ.കെ. പ്രേമചന്ദ്രൻ പ്രകാശനം ചെയ്തു. ആധുനിക കവികളിൽ അവഗണിക്കാനാകാത്ത സ്ഥാനമാണ് അനീഷ് കെ.അയിലറയ്ക്കുള്ളതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ചടങ്ങിൽ സുഹൃത് വേദി പ്രസിഡന്റ് ഡോ.കെ.വി. തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഫാ. ബോവസ് മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി. ആനന്ദ ഭവൻ സെൻട്രൽ സ്കൂൾ മാനേജർ അഡ്വ. ജി. സുരേന്ദ്രൻ, എ.ഐ.ടി​.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. സജിലാൽ, ഏരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി​ടി​. അജയൻ, വിശ്വഭാരതി കോളേജ് പ്രിൻസിപ്പൽ എ.ജെ. പ്രതീപ്, ഡോ.എസ്.ഡി. അനിൽകുമാർ, കെ.പി.ബി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ കുരുവിക്കോണം, രാജേന്ദ്രൻ സ്വാമി അഞ്ചൽ, ഗോകുലം ഗ്രൂപ്പ് ഡിവിഷണൽ മാനേജർ പി. അജിത്ത്, അഞ്ചൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ടോണി മാത്യു ജോൺ, അഞ്ചൽ മുസ്ലീം ജമാ അത്ത് മുൻ പ്രസിഡന്റ് ഫസിൽ അൽ അമാൻ, ദേവകി​ ആയുർവേദിക്സ് എം.ഡി ഡോ. എൽ.ടി​. ലക്ഷ്മി, പി. അരവിന്ദൻ ജയ് ജവാൻ, എൻ.കെ. ബാലചന്ദ്രൻ, ബി.മുരളി, അഞ്ചൽ ജഗദീശൻ എന്നിവർ സംസാരിച്ചു. അനീഷ് കെ. അയിലറ സ്വാഗതവും അഞ്ചൽ ഗോപൻ നന്ദിയും പറ‌ഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന കവിയരങ്ങ് ആനപ്പുഴയ്ക്കൽ അനിൽ ഉദ്ഘാടനം ചെയ്തു. ഡോ. തോട്ടം ഭുവനചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ദേവരാജൻ, അഡ്വ. ഭരത് കോട്ടുക്കൽ, അജിത അശോകൻ, എ.ജെ. പ്രകാശ്, പ്രിയ ബിജു, സുലോചന ടീച്ചർ കുരുവിക്കോണം, ഇടമുളയ്ക്കൽ ബാലകൃഷ്ണൻ, ആശ അഭിലാഷ്, വീണാ സുനിൽ തുടങ്ങിയവർ കവിത ചൊല്ലി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.