ഐ.ഐ.ടി മണ്ഡിയിൽ ബി.ടെക് ജനറൽ എൻജിനിയറിംഗ് പ്രോഗ്രാം ഈ വർഷം മുതൽ ആരംഭിക്കും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ശാഖകളിൽ പഠനം ഉറപ്പുവരുത്തുന്ന ബ്രാഞ്ചാണിത്. ആദ്യ രണ്ടു വർഷത്തിൽ വിവിധ എൻജിനിയറിംഗ് മേഖലകളിൽ പഠനം പൂർത്തിയാക്കി താല്പര്യമുള്ള മേഖലകളിൽ സ്പെഷലൈസ് ചെയ്യാം. പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴിയാകാനാണ് സാദ്ധ്യത.
ബി.ബി.എ @ ഐ.ഐ.എം ബാംഗ്ലൂർ
ഐ.ഐ.എം ബാംഗ്ലൂർ മൂന്ന് വർഷ ഓൺലൈൻ ബി.ബി.എ പ്രോഗ്രാം ഈ വർഷം ആരംഭി ക്കും.സെപ്തംബറിൽ പ്രവേശന നടപടികൾ തുടങ്ങും. പ്ലസ് ടു തലത്തിൽ 60 ശതമാനം മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. നാലര ലക്ഷം രൂപയാണ് കോഴ്സ് ഫീസ്. മൊത്തം 135 ക്രെഡിറ്റുകളും 60 കോഴ്സുകളും പ്രോഗ്രാമിലുണ്ടാകും. ആദ്യ വർഷത്തിൽ സർട്ടിഫിക്കറ്റ്, രണ്ടാം വർഷത്തിന് ശേഷം ഡിപ്ലോമ, മൂന്നാം വർഷത്തിനുശേഷം ഡിഗ്രി എന്നിങ്ങനെ സർട്ടിഫിക്കറ്റുകൾ ലഭിക്കും.
ഡോക്ടറൽ പ്രോഗ്രാം @ ജർമ്മനി
മെഷീൻ ലേണിംഗിൽ ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോക്ടറൽ ഗവേഷണത്തിന് ഇപ്പോൾ അപേക്ഷിക്കാം. മെഷീൻ ലേണിംഗ്, ഡാറ്റ അനാലിസിസ്, ട്രാൻസ്ലേഷണൽ സൈക്കാട്രി എന്നിവയിൽ ഗവേഷണം നടത്തം. www.psych.mpg.de.
ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് സ്കോളർഷിപ്- 2024
ഇന്ത്യയിൽ ഡോക്ടറൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് സ്കോളർഷിപ് 2024ന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ ബിരുദാനന്തര തലത്തിൽ 60 ശതമാനം മാർക്ക് നേടിയവരും 35 വയസിൽ താഴെയുള്ളവരുമായിരിക്കണം. മേയ് 31-നകം അപേക്ഷിക്കണം. www.jnmf.in.
ജെ.ഇ.ഇ അഡ്വാൻസ്ഡ്: ഉത്തരസൂചിക ജൂൺ രണ്ടിന്
ഐ.ഐ.ടി മദ്രാസ് ഞായറാഴ്ച നടത്തിയ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുടെ ഉത്തരസൂചിക jeeadv.ac.in ൽ ജൂൺ രണ്ടിന് പ്രസിദ്ധപ്പെടുത്തും. ഉത്തരങ്ങൾ സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ ജൂൺ മൂന്ന് വരെ അറിയിക്കാം. ജൂൺ ഒമ്പതിന് ഫലവും ആദ്യ റാങ്കുകളും പ്രസിദ്ധപ്പെടുത്തും.
ഫിസിക്സ്, മാത്സ് പരീക്ഷകൾ കടുപ്പമേറിയതായിരുന്നെന്നാണ് പൊതുവായ വിലയിരുത്തൽ.
ഹയർ ഡിപ്ലോമ ഇൻ കോ ഓപ്പറേറ്റീവ്
മാനേജ്മെന്റ് കോഴ്സ്
തിരുവനന്തപുരം: കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് (എൻ.സി.സി.ടി) തിരുവനന്തപുരം പൂജപ്പുരയിലും കണ്ണൂർ പറശ്ശിനിക്കടവിലും പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് (ഐ.സി.എം) ആഗസ്റ്റിൽ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം. സഹകരണ വകുപ്പിലും കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിലും ഉദ്യോഗം ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയാണ് ഇത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് തിരുവനന്തപുരം (9946793893, 9495953602), കണ്ണൂർ (9048582462, 8089564997). വെബ്സൈറ്റ്: www.icmtvm.org (തിരുവനന്തപുരം), www.icmkannur.org (കണ്ണൂർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |