ന്യൂഡൽഹി: കേരളത്തിൽ ജൂലായ് ഒന്നിന് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 25ന് വോട്ടെടുപ്പ് നടക്കും. സി.പി.എമ്മിന്റെ എളമരം കരീം, കേരള കോൺഗ്രസ് -എമ്മിന്റെ ജോസ് കെ. മാണി, സി.പി.ഐയുടെ ബിനോയ് വിശ്വം എന്നിവരുടെ ഒഴിവിലാണ് തിരഞ്ഞെടുപ്പ് .ജൂൺ ആറിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 13വരെ പത്രിക നൽകാം. 14ന് സൂക്ഷ്മ പരിശോധന. 18വരെ പത്രിക പിൻവലിക്കാം.
നിയമസഭയിലെ നിലവിലെ പ്രാതിനിധ്യമനുസരിച്ച് എൽ.ഡി.എഫിന് രണ്ടു പേരെയും യു.ഡി.എഫിന് ഒരാളെയും വിജയിപ്പിക്കാം. ഒഴിവു വരുന്ന മൂന്നു സീറ്റുകളും
എൽ.ഡി.എഫിന്റേതാണ്. സീറ്റിനെ ചൊല്ലി സി.പി.എം, സി.പി.ഐ, കേരളാ കോൺഗ്രസ് കക്ഷികൾക്കിടയിൽ തർക്കമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |