ഏറെ തൊഴിൽ സാദ്ധ്യതയുള്ള കോഴ്സുകളാണ് കോസ്മെറ്റോളജി, ഡയറ്റെറ്റിക്സ് എന്നിവ. ഈ രംഗത്ത് ലോകത്താകമാനം തൊഴിലവസരങ്ങളുണ്ട്. സ്വയം തൊഴിൽ സാദ്ധ്യതകളുമുണ്ട്. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് പുനെയിലെ സിംബയോസിസ് സ്കിൽസ് ആൻഡ് പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ബി.എസ്സി ബ്യൂട്ടി ആൻഡ് വെൽനെസ്സ്, ന്യൂട്രിഷണൽ സയൻസസ് & ഡയറ്റെറ്റിക്സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. എം.എസ്സി ന്യൂട്രിഷണൽ സയൻസസ് & ഡയറ്റെറ്റിക്സ് പ്രോഗ്രാമും ഇവിടെയുണ്ട്. സ്കിൽ വികസനത്തിനും ഇന്റേൺഷിപ്പിനും പ്ലേസ്മെന്റിനും പ്രാധാന്യം നൽകുന്ന കോഴ്സാണിത്. മെരിറ്റ് വിലയിരുത്തി സ്കോളർഷിപ്പും ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാം. www.sspu.ac.in.
മികച്ച തൊഴിലിന് NTTF കോഴ്സുകൾ
തലശേരിയിലെ നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ (NTTF) നിരവധി സ്കിൽ വികസന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു, പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ടൂൾ എൻജിനിയറിംഗ് & ഡിജിറ്റൽ മാനുഫാക്ചറിംഗ്, ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് & എംബഡഡ് സിസ്റ്റംസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ, ഡിപ്ലോമ ഇൻ ഇൻഫർമേഷൻ ടെക്നോളജി & ഡാറ്റ സയൻസ്, മാനുഫാക്ചറിംഗ് ടെക്നോളജി, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് പ്രോഗ്രാമുകൾ ഇവിടെയുണ്ട്.
പഠനത്തിൽ 65 ശതമാനം പ്രാക്ടിക്കലും 35 ശതമാനം തിയറിക്കും പ്രാധാന്യം നൽകുന്ന കരിക്കുലമാണ് NTTF-ലേത്.
ടൂൾ എൻജിനിയറിംഗിലും ഐ.ടിയിലും മെക്കാട്രോണിക്സിലും ബി. വോക് പ്രോഗ്രാമുകളുമുണ്ട്. എല്ലാ കോഴ്സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. www.nttftrg.com
അനിമേഷൻ കോഴ്സുകൾ
അനിമേഷനിൽ താല്പര്യമുള്ളവർക്ക് ബി.എസ്സി, എം.എസ്സി അനിമേഷൻ & വിഷ്വൽ ഇഫക്ട്സ് കോഴ്സുകൾക്ക് വിസ്മയാസ് മാക്സിൽ അപേക്ഷിക്കാം. കൊച്ചിയിലും തിരുവനന്തപുരത്തും കാമ്പസുകളുണ്ട്. പ്ലസ് ടു ഏത് ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം. www.vismayasmaxanimations.com.
നിയമ പഠനം: വൻ മാറ്റങ്ങൾ നിർദേശിച്ച് ബി.സി.ഐ
സ്വന്തം ലേഖകൻ
കൊച്ചി: 2024-25 വിദ്യാഭ്യാസ വർഷത്തിൽ രാജ്യത്തെ ലാ കോളേജുകളിലും സ്ഥാപനങ്ങളിലും നിയമ പഠനത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ബാർ കൗൺസിൽ ഒഫ് ഇന്ത്യ (ബി.സി.ഐ). 2023-ൽ പാർലമെന്റ് പാസാക്കിയ ഭാരതീയ ന്യായ സംഹിത (Indian penal code-ന് പകരം), ഭാരതീയ നഗരിക് സുരക്ഷാ സംഹിത (Criminal Procedure Code-ന് പകരം), ഭാരതീയ സാക്ഷ്യ അധിനിയാം ( Indian Evidence Act-ന് പകരം) എന്നിവ പുതുക്കിയ സിലബസിൽ ഉൾപ്പെടുത്തണമെന്നാണ് ബി.സി.ഐയുടെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്. ഇംഗ്ലീഷിനൊപ്പം മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലും നിയമ പഠനം സാദ്ധ്യമാക്കണമെന്നും ഇന്നത്തെ നിയമ സംവിധാനം നേരിടുന്ന വെല്ലുവിളികളെ മറികടക്കാനുതകുന്ന റിസർച്ചിനെ പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
നിയമ വിദ്യാഭ്യാസം/ ജോലി എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനമാണ് ബി.സി.ഐ. 2020-ലെ പുതുക്കിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ പരിഷ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |