കൊച്ചി: സാഹിത്യകാരൻ എൻ.എസ്. മാധവന്റെ കൈവശമുള്ള മുൻ ദേവസ്വം കമ്മീഷണർ എം. രാജരാജവർമ്മയുടെ ഡയറി ഇന്ന് ആർക്കൈവ്സ് വകുപ്പിന് കൈമാറും. വൈകിട്ട് നാലിന് എൻ.എസ്. മാധവന്റെ പനമ്പിള്ളി നഗറിലെ ഡി.ഡി ഭവനം അപ്പാർട്ട്മെന്റിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രേഖകൾ ഏറ്റുവാങ്ങും. എം. രാജരാജവർമ്മയുടെ ചെറുമകനായ ആർക്കിടെക്ട് എ.ജി. കൃഷ്ണമേനോന്റെ അടുത്തബന്ധുവാണ് എൻ.എസ്. മാധവൻ. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴി ഉപയോഗിക്കാൻ പിന്നാക്കക്കാരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്ഷോഭകാലത്ത് എം. രാജരാജവർമ്മ തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ ആയിരുന്നു. സ്വന്തം കൈപ്പടയിലെഴുതിയ അദ്ദേഹത്തിന്റെ ഡയറി അതുകൊണ്ടുതന്നെ പ്രാധാന്യമർഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |