SignIn
Kerala Kaumudi Online
Sunday, 27 October 2024 1.00 PM IST

സർവകലാശാല വാർത്തകൾ

Increase Font Size Decrease Font Size Print Page
d

ഇന്റേൺഷിപ്പ് അവസരം
എം.ജി സർവകലാശാല സെർബ് പ്രോജക്ടിൽ റെസിഡെൻസി ഇന്റേൺഷിപ്പിൽ രണ്ട് ഒഴിവുകളിലേയ്ക്കും ഫീൽഡ് ഇന്റേൺഷിപ്പിൽ 15 ഒഴിവുകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചു.
സെന്റർ ഫോർ മൈഗ്രേഷൻ പോളിസി ആൻഡ് ഇൻക്ലൂസീവ് ഗവേണൻസിന്റെ സഹകരണത്തോടെ എം.ജി സർവകലാശാല കോളജ് ഡെവലപ്മെന്റ് കൗൺസിലും സെർബ് പ്രോജക്ടും സംയുക്തമായാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം നടത്തുന്നത്.

താത്പര്യമുളളവർക്ക് serbqss@mgu.ac.in എന്ന ഇ-മെയിലിൽ ജൂൺ 5ന് വൈകിട്ട് 5വരെ ബയോഡാറ്റ അയയ്ക്കാം. ഫോൺ: 8714770906

പരീക്ഷകൾക്ക് അപേക്ഷിക്കാം
ജൂൺ 14ന് തുടങ്ങുന്ന രണ്ടാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി പ്രോഗ്രാം (2022 അഡ്മിഷൻ റഗുലർ, 2018,2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015,2016,2017 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ 3വരെ ഫീസ് അടക്കാം

പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസി കമ്പ്യൂട്ടർ സയൻസ്(സിഎസ്എസ് - 2018 അഡ്മിഷൻ സപ്ലിമെന്ററി, 2015,2016,2017 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ജനുവരി 2024 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഇന്ന് തൃക്കാക്കര, കെ.എം.എം കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ നടക്കും.

പരീക്ഷാഫലം

കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന ജൂൺ 6ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാഫീസ് എസ്.എൽ.സി.എം ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കൂ. വിവരങ്ങൾ വെബ്‌സൈറ്റിൽ.

കേരളസർവകലാശാല ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 - 2020 അഡ്മിഷൻ), ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.ബി.കോം. (റെഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 - 2020 അഡ്മിഷൻ), ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്, ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 - 2020 അഡ്മിഷൻ), ആറാം സെമസ്റ്റർ ബി.കോം. കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബി.കോം. കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് (റെഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 2020 അഡ്മിഷൻ) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫീസ്

കേരളസർവകലാശാല ജൂൺ 26ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. (2020 സ്‌കീം - റെഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020 അഡ്മിഷൻ, 2013 സ്‌കീം സപ്ലിമെന്ററി 2014 - 2019 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ 4വരെയും 150 രൂപ പിഴയോടെ 7വരെയും 400 രൂപ പിഴയോടെ 10വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരിശീലനം മാറ്റി

അഫിലിയേറ്റഡ് കോളേജുകളിലെ അനദ്ധ്യാപക ജീവനക്കാർക്ക് ആലപ്പുഴ എസ്.ഡി കോളേജിൽ നാളെയും മറ്റന്നാളുമായി നടത്താനിരുന്ന പരിശീലന പരിപാടി പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റി.

പരീക്ഷാഫലം

മഞ്ചേശ്വരം സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുളള അപേക്ഷകൾ ജൂൺ 7ന് വൈകിട്ട് 5വരെ സർവകലാശാലയിൽ നൽകാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDUCATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.