SignIn
Kerala Kaumudi Online
Saturday, 17 August 2024 8.30 AM IST

മത്സ്യക്കുരുതി: സംയുക്ത സമരസമിതി മാർച്ച്

fish

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ ദുരിതമനുഭവിക്കുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകുക, വ്യവസായശാലകൾ സീറോ ഡിസ്ചാർജ് നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പെരിയാർ മലിനീകരണവിരുദ്ധ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ മൂന്നിന് രാവിലെ 11ന് വ്യവസായകേന്ദ്രത്തിലേക്ക് മാർച്ച് നടത്തും. പാതാളം ബണ്ടിൽ പൊതുയോഗം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഓഫീസിൽ നടന്ന യോഗത്തിൽ കുഫോസ് മുൻ വി.സി ഡോ. മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷനായി. മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. ഡോ. മധുസൂദനക്കുറുപ്പ് (ചെയർമാൻ), ചാൾസ് ജോർജ്, സക്കീർ ഹുസൈൻ, ശിവദാസൻ, ഗോപിദാസൻ തുടങ്ങിയവർ ഭാരവാഹികളായ സമരസമിതി രൂപീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.