SignIn
Kerala Kaumudi Online
Saturday, 17 August 2024 8.30 AM IST

ഷാജി പി. ജേക്കബ് വിരമിച്ചു

shaji

കൊച്ചി: തമിഴ്നാട്ടിലെ ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ഷാജി പി. ജേക്കബ് വിരമിച്ചു. ചങ്ങനാശേരി സ്വദേശിയാണ്. കേരള കാർഷിക സർവകലാശാലയിൽ നിന്ന് കൃഷിശാസ്ത്രത്തിൽ ബിരുദവും ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 1988ൽ ഇന്ത്യൻ റവന്യൂ സർവീസിൽ (ഐ.ആർ.എസ്) പ്രവേശിച്ച അദ്ദേഹം എറണാകുളം, കൊല്ലം, ബംഗളൂരു, ചെന്നൈ, പനജി, ട്രിച്ചി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദായനികുതി പരിഷ്‌കരണത്തിനുള്ള കമ്മറ്റികളിൽ അംഗമായിരുന്നു. ആദായനികുതി നിയമം സംബന്ധിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഇരിങ്ങാലക്കുട പുല്ലോക്കാരൻ കുടുംബാംഗം സിമി (കെ.എസ്.ഇ ലിമിറ്റഡ് ഡയറക്ടർ)യാണ് ഭാര്യ. മകൻ സിദ്ധാർത്ഥ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, INCOME TAX
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.