തിരുവനന്തപുരം; സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി താത്കാലിക നിയമനം നടത്തി. ഇന്നലെയാണ് ജി. ബൈജു സെക്രട്ടറി സ്ഥാനത്ത് നിന്നു വിരമിച്ചത്. 29 എന്ന തീയതി വച്ചാണ് നിയമന ഉത്തരവ് ഒപ്പിട്ടത്. ബോർഡിലെ ജീവനക്കാരന്റെ ഭാര്യക്ക് ടൈപ്പിസ്റ്റ് തസ്തികയിലാണ് നിയമനം. ആശ്രിത നിയമനം അടക്കം നിരവധി തസ്തികയിൽ അപേക്ഷകൾ നിലനിൽക്കുമ്പോഴാണ് തിടുക്കത്തിൽ താത്കാലിക നിയമനം നടത്തിയതെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |