ന്യൂഡൽഹി: വി.ഡി. സവർക്കറെ നിരന്തരം അപമാനിക്കുന്നുവെന്ന മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പൂനെ മജിസ്ട്രേട്ട് കോടതിയുടെ സമൻസ്. ആഗസ്റ്റ് 19ന് നേരിട്ടു ഹാജരാകണമെന്ന് മജിസ്ട്രേട്ട് അക്ഷി ജെയ്ൻ ഉത്തരവിട്ടു. സവർക്കറുടെ ബന്ധു സത്യാകി സവർക്കറുടെ ഹർജിയിലാണ് നടപടി. 2023 മാർച്ചിൽ യു.കെ സന്ദർശത്തിനിടെ നടത്തിയ പ്രസംഗത്തിൽ സവർക്കറെ ഭീരു എന്ന് രാഹുൽ വിളിച്ചെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |