SignIn
Kerala Kaumudi Online
Saturday, 17 August 2024 8.30 AM IST

ചിരഞ്ജീവിയുടെ വിശ്വംഭരയിൽ അഷിക

f



ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രമായ വിശ്വംഭരയിൽ അഷിക രംഗനാഥ്‌. ചിത്രത്തിൽ പ്രധാന വേഷത്തിലാണ്അഷിക എത്തുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ തെലുങ്ക് പതിപ്പ് നാ സാമി രംഗ' എന്ന ചിത്രത്തിലൂടെയാണ് അഷിക ടോളിവുഡിൽ എത്തുന്നത്. ക്രേസി ബോയ് എന്ന കന്നട ചിത്രത്തിലൂടെയാണ് ചലച്ചിത്ര അരങ്ങേറ്റം. റാംബോ 2, റെയ് മോ, മഗദ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നാ സാമി രംഗയിൽ പ്രേക്ഷകരെ ആവേഷത്തിലാഴ്ത്തിയ അഷിക വിശ്വംഭരയിൽ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. അഷികയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് വിശ്വംഭര. തൃഷയാണ് ചിരഞ്ജീവിയുടെ നായിക .

ചിരഞ്ജീവി ആരാധകർ‌ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വിശ്വംഭര. യു വി ക്രിയേഷൻസിന്റെ ബാനറിൽനിർമ്മിക്കുന്ന ചിത്രം വസിഷ്ഠ സംവിധാനം ചെയ്യുന്നു. ഛായാഗ്രഹണം ഛോട്ടാ കെ നായിഡു, സംഗീതം എം.എം കീരവാണി. ജനുവരി 10ന് റിലീസ് ചെയ്യും.
പി .ആർ .ഒ - ശബരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASHIKA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.