ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴുഘട്ടങ്ങളും അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ എൻ.ഡി. എ സഖ്യം വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിന് 33 മുതൽ 37 സീറ്റ് വരെ പ്രവചിക്കുന്ന ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ബി.ജെ.പി രണ്ട് മുതൽ 4 സീറ്റ് വരെ നേടുമെന്നും പറയുന്നു. അണ്ണാ ഡി.എം.കെയ്ക്ക് പരാമവധി രണ്ട് സീറ്റുകളായിരിക്കും ലഭിക്കുക.
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അടി തെറ്റിയ ബി.ജെ.പിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകുമെന്നാണ് പ്രവചനം.22 മുതൽ 24 വരെ സീറ്റുകൾ ബി.ജെ.പി നേടും. ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിടുന്ന പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്നും ഇന്ത്യ ടുഡേ സർവേ പ്രവചിക്കുന്നു.
കേരളത്തിൽ തിരുവനന്തപുരം , ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബി.ജെ.പിക്ക് ഒപ്പം നിൽക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ സർവേയിൽ ചൂണ്ടിക്കാട്ടുന്നു. എൽ.ഡി.എഫ് നാലു സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |