നിർമ്മാണം: ആശിർവാദ് സിനിമാസ്
മോഹൻലാലും സംവിധായകൻ വൈശാഖും വീണ്ടും ഒരുമിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു. ആശിർവാദ് സിനിമാസ് നിർമ്മിച്ച മോൺസ്റ്റർ എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹൻലാലും വൈശാഖും അവസാനമായി ഒരുമിച്ചത്. മോൺസ്റ്റർ ശ്രദ്ധേയമായില്ല. പുലിമുരുകനാണ് മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിൽ ചരിത്ര വിജയം എഴുതിയ ചിത്രം. പുലിമുരുകൻ പോലെ മാസ് ആക്ഷൻ ചിത്രമാണ് വൈശാഖ് മോഹൻലാലിനുവേണ്ടി ഒരുക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും. താെടുപുഴയിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. എമ്പുരാന്റെ ചിത്രീകരണത്തിലും മോഹൻലാൽ പങ്കെടുക്കുന്നുണ്ട്. തരുൺ മൂർത്തിയുടെ ചിത്രം പൂർത്തിയായശേഷം സത്യൻ അന്തിക്കാടിന്റെ സിനിമയാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. അതേസമയം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോ വൻ വിജയം നേടുകയാണ്. പൂർണമായും മാസ് ആക്ഷൻ ചിത്രമാണ് ടർബോ. ഖലീഫ എന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുണ്ട്. സംവിധായകൻ കൂടിയായ ജിനു വി. എബ്രഹാം ആണ് രചന. ഖലീഫയ്ക്ക് മുൻപ് മോഹൻലാൽ- വൈശാഖ് ചിത്രം ഉണ്ടാകുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |