കൊച്ചി: ഫ്രാഞ്ചൈസി ബിസിനസിലൂടെ ഇന്ത്യയൊട്ടാകെ പ്രവർത്തനം വ്യാപിപ്പിക്കാൻ വികെസി ഗ്രൂപ്പ് ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ വലിയ ഫോർമാറ്റ് ഫ്ളാഗ്ഷിപ്പ് ഇ.ബി സ്റ്റോറൂമും ഫാക്ടറി ഔട്ട്ലെറ്റുമായ 'ഇന്ത്യാസ് വികെസി' കഴിഞ്ഞ ദിവസം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. . 1500 ചതുരശ്ര അടിയ്ക്ക് മുകളിൽ വിസ്തീർണ്ണമുള്ള കമ്പനിയുടെ വലിയ ഫോർമാറ്റ് ഇ.ബിയാണിത്. 'മൈ വികെസി', 'ഒൺലി വികെസി എന്നിവയാണ് കമ്പനിയുടെ മറ്റ് ചെറിയ സ്റ്റോർ ഫോർമാറ്റുകൾ. മൈ വികെസി സ്റ്റോർ ഫോർമാറ്റ് 700 ചതുരശ്ര അടിയ്ക്കും 1200 ചതുരശ്ര അടിയ്ക്കും ഇടയിലാണ്.
ഇന്ത്യയിലെ ആദ്യ വലിയ ഫോർമാറ്റ് ഫ്ളാഗ്ഷിപ്പ് ഇബി സ്റ്റോറൂമും ഫാക്ടറി ഔട്ട്ലെറ്റുമായ 'ഇന്ത്യാസ് വികെസി' ഗ്രൂപ്പ് ചെയർമാൻ വികെസി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു, കമ്പനിയുടെ സ്ഥാപക ഡയറക്ടർമാരായ മുഹമ്മദ് കുട്ടി, വി. മുഹമ്മദ്, വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി. കെ. സി റസാഖ്, ഡയറക്ടർ വി. റഫീക്ക്, ഡയറക്ടർ കെ. സി ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |