SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.27 AM IST

പുതുമുഖങ്ങളും ബേസിലും,​ വാഴ ഫസ്റ്റ് ലുക്ക്

vazha-movie
vazha movie

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന വാഴ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രോമാഞ്ചം, ഗുരുവായൂരമ്പലനടയിൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിജു സണ്ണി, സോഷ്യൽ മീഡിയയിലെ ഹിറ്റ് താരങ്ങളായ സാഫ് ബോയ്, ജോയ്മോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് തുടങ്ങിയവരാണ് വാഴയിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ബേസിൽ ജോസഫ് ആണ് മറ്റൊരു പ്രധാന താരം.

- ബയോപിക് ഒഫ് എ ബില്ല്യൺ ബോയ്സ്എ ന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പലനടയിൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയുണ്ട് . ഗൗതമന്റെ രഥം എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന വാഴ റിലീസിന് ഒരുങ്ങുകയാണ്.
ഡബ്ളുബി ടി എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് പുതുശേരി നിർവഹിക്കുന്നു. ചീഫ് അസ്സോസിയേറ്റ്- ശ്രീലാൽ, എഡിറ്റർ- കണ്ണൻ മോഹൻ, പി .ആർ. ഒ എ .എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.