വടക്കാഞ്ചേരി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ തിരുവില്വാമല പട്ടിപ്പറമ്പ് ആരിയംപാടത്ത് രഘുകുമാർ(38), വടക്കാഞ്ചേരി പത്താംകല്ല് പുത്തൻകുളം വീട്ടിൽ ബാദുഷ (21) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷൽ ജഡ്ജ് ആർ.മിനി വെറുതെ വിട്ടു കൊണ്ട് ഉത്തരവായി. പ്രതികൾക്ക് വേണ്ടി അഡ്വ.പ്രദീപ് കാട്ടാളത്ത് ,അഡ്വ. ടി.എസ്. മായാദാസ്, അഡ്വ. സൗമ്യ മായാദാസ്,അഡ്വ. ഐശ്വര്യ പ്രദീപ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |