SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.16 AM IST

താരങ്ങൾ ലോക്സഭയിലേക്ക്

s

ന്യൂഡൽഹി: സുരേഷ് ഗോപിയും കങ്കണ റണൗട്ടും ഉൾപ്പെടെ ഇത്തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് നിരവധി സിനിമാ സീരിയൽ താരങ്ങളാണ്.

 സുരേഷ് ഗോപി

വൻ വിജയത്തിലാണ് കേരളത്തിൽ നിന്ന് ബി.ജെ.പി താര സ്ഥാനാർത്ഥിയായ സുരേഷ് ഗോപി ലോക്‌സഭയിലേക്കെത്തുന്നത്.

തൃശൂർ മണ്ഡലത്തിൽ 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം

 കങ്കണ റണൗട്ട്
ബോളിവുഡ് താരവും ബി.ജെ.പി നേതാവുമായ കങ്കണ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗിനെ പരാജയപ്പെടുത്തി

 അരുൺ ഗോവിൽ

രാമായണം സീരിയലിൽ ശ്രീരാമനായി വേഷമിട്ട അരുൺ ഗോവിൽ വിജയിച്ചു. ഉത്തർപ്രദേശ് മീററ്റിൽ 10585 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം


 ഹേമമാലിനി

മഥുരയിൽ നിന്ന് വീണ്ടും ജയിച്ച് നടിയും ബി.ജെ.പി നേതാവുമായ ഹേമമാലിനി. 293407 വോട്ടിന്റെ ഭൂരിപക്ഷം

 ശത്രുഘ്നൻ സിൻഹ

ബംഗാളിൽ അസൻസോൾ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ശത്രുഘ്നൻ സിൻഹ 59564 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു

 മനോജ് തിവാരി
ഭോജ്പൂരി താരം മനോജ് തിവാരി ബി.ജെ.പി ടിക്കറ്റിൽ

നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്ന് ജയിച്ചു. കോൺഗ്രസിന്റെ കനയ്യകുമാറിനെ പരാജയപ്പെടുത്തി

 രവി കിഷൻ
ഭോജ്പൂരി നടനായ രവി കിഷൻ ഉത്തർപ്രദേശിലെ ഗോരഖ്പൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു


 ദേവ് അധികാരി

നടൻ ദേവ് അധികാരി തൃണമൂൽ ടിക്കറ്റിൽ ബംഗാളിലെ ഘട്ടൽ മണ്ഡലത്തിൽ ജയിച്ചു. ബംഗാളി നടനായ ഹിരൺ ചാറ്റർജിയായിരുന്നു എതിരാളി

 രചന ബാനർജി

ബംഗാളിൽ താര മണ്ഡലമായ ഹുഗ്ലിയിൽ ജയം. ബംഗാളി നടിമാരായ രചന ബാനർജി തൃണമൂൽ കോൺഗ്രസിന് വേണ്ടിയും ലോക്കറ്റ് ചാറ്റർജി ബി.ജെ.പിക്ക് വേണ്ടിയും മത്സരിച്ചു

 ശതാബ്ദി റോയ്

ബംഗാളി നടിയും മൂന്ന് തവണ തൃണമൂൽ എം.പിയുമായ ശതാബ്ദി റോയ് ബിർഭൂം മണ്ഡലത്തിൽ നിന്ന് വിജയിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.