SignIn
Kerala Kaumudi Online
Thursday, 05 September 2024 10.02 AM IST

മരിച്ചെന്ന് കരുതി, ശ്വാസമെടുത്ത് മൃതദേഹം !

Increase Font Size Decrease Font Size Print Page
pic

ന്യൂയോർക്ക് : മരിച്ചെന്ന് കരുതിയ 74കാരിക്ക് ഫ്യൂണറൽ ഹോമിൽ വച്ച് ജീവൻവച്ചു.! യു.എസിലെ നെബ്രസ്കയിലെ ലിങ്കണിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കോൺസ്റ്റൻസ് ഗ്ലാന്റ്സ് എന്ന വൃദ്ധയാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇവർ താമസിച്ചിരുന്ന നഴ്സിംഗ് ഹോം അധികൃതരാണ് ഇവർ മരിച്ചെന്ന് സ്ഥിരീകരിച്ചത്.

തുടർന്ന് ഫ്യൂണറൽ ഹോമിലേക്ക് കോൺസ്റ്റൻസിന്റെ ശരീരം മാറ്റി. രണ്ട് മണിക്കൂറിന് ശേഷം സംസ്കാരത്തിനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെ വൃദ്ധ ശ്വാസമെടുക്കുന്നത് ഫ്യൂണറൽ ഹോം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഉടൻ തന്നെ ഇവർ പൊലീസിനെയടക്കം വിവരമറിയിച്ചു. സിപിആറും നൽകി. കോൺസ്റ്റൻസിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകളോളം ജീവനോടെ തുടർന്ന കോൺസ്റ്റൻസ് ചൊവ്വാഴ്ച വൈകിട്ട് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നഴ്സിംഗ് ഹോം അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിരിക്കാമെന്ന് കരുതുന്നു. എന്നാൽ ഇതെങ്ങനെയുണ്ടായി എന്ന് വ്യക്തമല്ല.

എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാമെന്ന അവസ്ഥയിലായിരുന്നു കോൺസ്റ്റൻസ് എന്നും ഡോക്ടർ ഇടയ്ക്കെത്തി പരിശോധിക്കുന്നുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ. നിലവിലെ അന്വേഷണത്തിൽ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.