ദിവസം ആരംഭിക്കുമ്പോൾ തന്നെ കോഫിയോ ചായയോ കുടിക്കുന്ന പതിവ് മിക്കവർക്കുമുണ്ട്. എന്നാൽ എന്തിനാണ് ഇവ കുടിക്കുന്നതെന്നും അതിനുപിന്നിലെ കൃത്യമായ കാരണങ്ങളും തിരക്കാൻ നിങ്ങൾ തയ്യാറായിട്ടുണ്ടോ. നിമിഷ നേരം കൊണ്ട് നമ്മളെ ഉന്മേഷമുളളവരാക്കി മാറ്റാൻ ഒരു കപ്പ് ചായക്കോ കോഫിക്കോ കഴിയും.
കഫീൻ അടങ്ങിയ പാനീയങ്ങളെ നൂട്രോപിക്സ് അല്ലെങ്കിൽ സ്മാർട്ട് ഡ്രഗ്സ് എന്നാണറിയപ്പെടുന്നത്. മനുഷ്യരുടെ തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കുന്നതിനോടൊപ്പം നാഡീകോശങ്ങളുടെ ആരോഗ്യം നിലനിർത്താനും ഈർജോൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും.
1970കളിൽ റൊമാനിയൻ മനഃശാസ്ത്രജ്ഞനും കെമിസ്റ്റുമായ കോർണിലിയസ് ഇ ഗിർജിയാണ് നൂട്രോപിക്സ് എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഗ്രീക്ക് പദങ്ങളായ നൂസ് (ആലോചന). ട്രോപീൻ (വഴികാട്ടി) എന്ന് അർത്ഥം വരുന്ന രണ്ടുപദങ്ങളിൽ നിന്നാണ് നൂട്രോപിക്സ് എന്ന പദം ഉദയം കൊണ്ടത്. ചില നൂട്രോപിക്സുകൾക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. കൂടാതെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന തലച്ചോറിലെ നാഡീ കോശങ്ങളിലെ കേടുപാടുകൾ കുറയ്ക്കാനും നൂട്രോപിക്സ് സഹായിക്കും. പ്രധാനപ്പെട്ട സ്മാർട്ട് ഡ്രഗ്സ് ഏതൊക്കെയാണെന്ന് നോക്കാം.
1. അശ്വഗന്ധ
ആദ്യകാലം മുതലേ ഓർമശക്തി വർദ്ധിപ്പിക്കാനായി ഉപയോഗിച്ചുവന്ന സ്മാർട്ട് ഡ്രഗാണ് അശ്വഗന്ധ. ആയൂർവേദത്തിൽ ഔഷധമായി കണക്കാക്കുന്ന അശ്വഗന്ധ മാനസിക ഉത്തേജനത്തിനായും ഉപയോഗിക്കുന്നുണ്ട്. വിദഗ്ദ്ധർ പറയുന്നതനുസരിച്ച് 225-400 മില്ലിഗ്രാം അശ്വഗന്ധ ഒരു മാസം തുടർച്ചയായി കഴിക്കുന്നത് പുരുഷൻമാരിൽ മാനസിക ഉത്തേജനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ്. കൂടാതെ കൃത്യമായി തീരുമാനം എടുക്കാനുളള കഴിവ്,കാഴ്ചശക്തി, വൈജ്ഞാനികത തുടങ്ങിയവ വർദ്ധിപ്പിക്കാനും സഹായിക്കും.
2. കഫീൻ അടങ്ങിയ പാനീയങ്ങൾ
നാം സ്ഥിരം കുടിക്കാറുളള കോഫിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഒരുഘടകമാണ് കഫീൻ. ഇവ അതിവേഗം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും എല്ലാ കോശങ്ങളിലേക്കും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇവ തലച്ചോറിലെ നാഡികളെ സ്വാധീനിക്കുകയും പെട്ടെന്ന് ഊർജ്ജം അനുഭവപ്പെടുകയും ചെയ്യുന്നു. ഒരു ദിവസം 400 മില്ലിഗ്രാം വരെ കഫീൻ കഴിക്കാവുന്നതാണ് (മൂന്ന് കട്ടൻകാപ്പികൾക്ക് തുല്യം). ഇതിൽ കൂടിയാൽ കഫീൻ നമ്മുടെ ശരീരത്തിന് ഹാനികരമാകും. തുടർന്ന് അമിത ഉത്കണ്ഠ, പരിഭ്രാന്തി, ഉറക്കമില്ലായ്മ, കുടൽ അസ്വസ്ഥതകൾ എന്നിവയ്ക്ക് വഴിയൊരുക്കും.
3. എൽ-തിയനൈൻ സപ്ലിമെന്റുകൾ
ചൂയിംഗ് ഗവും ചില പാനീയങ്ങളിൽ എൽ- തിയനൈൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്രീൻ ടീയിൽ സാധാരണയായി അടങ്ങിയ അമിനോ ആസിഡ് കൂടിയാണ് ഇവ. ഇവയ്ക്ക് തലച്ചോറിലെ ആൽഫ തരംഗത്തെ സ്വാധീനിക്കാൻ കഴിയും. ഇത് നമ്മളെ കൂടുതൽ ഉന്മേഷമുളളവരാക്കി മാറ്റും. കഫീനോടൊപ്പം എൽ-തിയനൈൻ സപ്ലിമെന്റ് കഴിക്കുന്നത് വൈജ്ഞാനിക ബുദ്ധി വർദ്ധിപ്പിക്കാനും ചിന്താശേഷി ഉയർത്താനും സഹായിക്കുമെന്നും നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
4. ക്രിയാറ്റിൻ
ശരീരോർജം ഉൽപ്പാദിപ്പിക്കുന്നതും സ്പോർട്സ് സപ്ലിമെന്റായും ഉപയോഗിക്കുന്ന ഒരു ജൈവ സംയുക്തമാണ് ക്രിയാറ്റിൻ. ഇവയ്ക്കും തലച്ചോറിനെ സ്വാധീനിക്കാൻ കഴിയും. എന്നാൽ ഇവ സ്ഥിരമായി കഴിച്ചാൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടും. ശരീരഭാരം കൂടുന്നതിനും ദഹനപ്രശ്നങ്ങൾ അനുഭവപ്പെടുന്നതിനും കാരണമാകും.
ഇത്തരത്തിലുളള വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. ഉറക്കമില്ലായ്മ, കാഴ്ചക്കുറവ്, ഉയർന്ന രക്തസമ്മർദ്ദം, വന്ധ്യത, മുടികൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |