SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.19 AM IST

'ലവ് ആൻഡ് ലവ് ഒൺലി ' ഭാവനയ്ക്ക് മഞ്ജു വാര്യരുടെ പിറന്നാൾ ആശംസ

ss

മലയാളത്തിന്റെ പ്രിയ താരം ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി നടി മഞ്ജു വാര്യർ. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ. ഹാപ്പി ബർത്ത് ഡേ ഡിയറസ്റ്റ് ലവ് ലവ് ആന്റ് ലൗ എന്നാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കു വച്ച് മഞ്ജു വാര്യ

ർ കുറിച്ചത്. നിരവധി പേർ ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്നു.

നമ്മൾ സിനിമയിൽ പരിമളം എന്ന കഥാപാത്രമായി എത്തി മലയാളത്തിന്റെയും തെന്നിന്ത്യയുടെയും പ്രിയ താരമായി മാറിയ ഭാവന വെള്ളിത്തിരയിലെ 22-ാം വർഷത്തിലേക്ക് കൂടി കടക്കുകയാണ്. തിളക്കം, ക്രോണിക് ബാച്ച്ലർ, സി .ഐ .ഡി മൂസ, സ്വപ്നക്കൂട്, ഇവർ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ തുടക്കത്തിൽ തന്നെ കഴിഞ്ഞു. 2006 ൽ ചിത്തിരം പേസുതടി എന്ന ചിത്രത്തിലൂടെയാണ് തമിഴ് അരങ്ങേറ്റം. പിന്നീട് തെലുങ്ക്, കന്നട സിനിമകളിൽ സൂപ്പർ താരങ്ങളുടെ നായികയായതോടെ ഭാവനയുടെ കരിയർ ഗ്രാഫ് ഉയർന്നു.

ഇടവേളക്കുശേഷം 2023ൽ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് ഭാവന നടത്തിയത്. ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ ആണ് ഭാവന നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. ടൊവിനോ തോമസ് ആണ് നായകൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.