കൊച്ചി: ബജാജ് ഫിൻസെർവ് ലാർജ് ക്യാപ് ഫണ്ട് വിപണനം ആരംഭിച്ചു. റിസ്ക് അഡ്ജസ്റ്റ് ചെയ്ത് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച റിട്ടേണുകൾ നൽകുകയെന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. പുതിയ ഫണ്ട് ഓഫർ ഓഗസ്റ്റ് 12ന് അവസാനിക്കും., നിക്ഷേപകർക്ക് ഒരൊറ്റ നിക്ഷേപ ചാനലിലൂടെ മികച്ച കമ്പനികളിൽ നിക്ഷേപിക്കുന്നതിനുള്ള അവസരം ഈ ഫണ്ട് നൽകുമെന്ന് ബജാജ് ഫിൻസെർവ് അസറ്റ് മാനേജ്മെന്റ് സി.ഇ.ഒ ഗണേഷ് മോഹൻ പറഞ്ഞു.
'ലാർജ് ക്യാപ് കമ്പനികൾ നിക്ഷേപകന്റെ പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ സ്ഥിരതയും ചാഞ്ചാട്ടം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ബജാജ് ഫിൻസെർവ് ലാർജ് ക്യാപ് ഫണ്ട് വ്യത്യസ്ഥ സമീപനത്തിലൂടെ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകുമെന്ന്അസറ്റ് മാനേജ്മെന്റ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ നിമേഷ് ചന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |