കൊച്ചി: പാരിസ് മുതൽ ലോസ് എയ്ഞ്ചൽസ് വരെ ഒളിമ്പിക്‌സ് ആഘോഷിക്കാൻ അവസരമൊരുക്കി പിട്ടാപ്പള്ളി ഏജൻസീസ് പുതിയ പുതിയ ഓഫർ പ്രഖ്യാപിച്ചു. ഒളിമ്പിക്‌സ് ടു ഒളിമ്പിക്‌സ് പീസ് ഒഫ് മൈൻഡ് നാല് വർഷ വാറണ്ടി ഓഫറിലൂടെ എൽ.ഇ.ഡി ടി വി, ഗ്രഹോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് വളരെ കുറഞ്ഞ നിരക്കിൽ നാലുവർഷ വാറണ്ടിയോടെ ലഭിക്കും. മൊബൈൽ ഫോണിനും ലാപ്‌ടോപ്പിനും ഓഫർ ലഭ്യമല്ല.
പിട്ടാപ്പിള്ളിൽ ഇടപ്പള്ളി ഷോറൂമിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ ഓഫർ അവതരിപ്പിച്ചു. ഡയറക്ടർ കിരൺ വർഗീസ്, മരിയ പോൾ തുടങ്ങിയവർ പങ്കെടുത്തു.
ലോകോത്തര ബ്രാൻഡുകളായ എൽജി, സോണി, സാംസംഗ്, വേൾപൂൾ, ഗോദറേജ്, ഓപ്പോ, വിവോ, ആപ്പിൾ, ലോയ്ഡ് തുടങ്ങി ലോകത്തിലെ എല്ലാ മുൻനിര ബ്രാൻഡുകളുടെയും ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |