SignIn
Kerala Kaumudi Online
Tuesday, 30 July 2024 1.48 AM IST

തൃശൂർ- കൊടുങ്ങല്ലൂർ റോഡ് വികസനം : പാലയ്ക്കൽ സെന്ററിലെ കോൺക്രീറ്റിംഗ് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും

ch

ചേർപ്പ് : പാലയ്ക്കൽ സെന്ററിലെ കോൺക്രീറ്റിംഗ് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനും നിർമ്മാണം നടക്കുന്ന മേഖലകളിലെ കൈയേറ്റ ഭൂമികൾ ഒഴിപ്പിക്കാനും തീരുമാനം. തൃശൂർ- കൊടുങ്ങല്ലൂർ റോഡ് വികസനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സി.സി. മുകുന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർപ്പ് പഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഊരകം മുതൽ പൂച്ചിന്നിപ്പാടം വരെയുള്ള ഭാഗങ്ങളിൽ കോൺക്രീറ്റിംഗ് ഒഴിവാക്കി മെക്കാഡം ടാറിംഗ് നടത്തണമെന്ന് ജനപ്രതിനിധികളും ബസ് ഉടമകളും ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കെ.എസ്.ടി.പി എക്‌സി. എൻജിനിയർ അഷറഫ്, അസി. എൻജിനിയർ മനോജ്, ചേർപ്പ്, അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമാരായ സുജിഷ കള്ളിയത്ത്, ഹരി സി. നരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം വി.ജി. വനജകുമാരി, ബസ് ഉടമകൾ, വ്യാപാരികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.