പാലക്കാട്: ജൂൺ, ജൂലായ് മാസങ്ങളിലായി പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും പാലക്കാട് ജില്ലയിൽ മൊത്തം 591 വീടുകൾ തകർന്നു. 543 വീടുകൾ ഭാഗികമായും 48 വീടുകൾ പൂർണ്ണമായും തകർന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. ഈ മാസം 27 വരെയുള്ള കണക്കാണിത്. 26നുണ്ടായ ശക്തമായ കാറ്റിൽ മാത്രം ഒരു വീട് പൂർണമായും ആറ് വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കാറ്റിലും മഴയിലും ജില്ലയിലെ ഒട്ടേറെ വീടുകൾ തകർന്നിട്ടുണ്ടെങ്കിലും ദുരന്ത നിവാരണ അതോറിറ്റി ഇതിന്റെ കണക്കെടുപ്പ് നടത്തി വരുന്നതേയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |