രാംചരൺ നായകനായി ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന് ഇനി പത്തു ദിവസത്തെ ചിത്രീകരണം കൂടി. തെലുങ്കിൽ ആദ്യമായി ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലറായാണ് ഒരുങ്ങുന്നത്. കിയാര അദ്വാനിയാണ് നായിക. കാർത്തിക് സുബ്ബ രാജിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരായാണ് രാംചരണും കിയാരയും എത്തുന്നത്. എസ്. ജെ. സൂര്യയാണ് പ്രതിനായകൻ. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി കഴിഞ്ഞു. മൂന്നു വർഷത്തെ സമയമെടുത്തായിരുന്നു ചിത്രീകരണം. 250 കോടിക്കാണ് ചിത്രത്തിന്റെ ഒ ടി ടി അവകാശം സീ 5 സ്വന്തമാക്കിയത്. അതേ സമയം ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ജൂലായ് 12 ന് റിലീസ് ചെയ്യും. ശ്രീഗോകുലം മൂവീസാണ് വിതരണം. ചിത്രത്തിന്റെ മൂന്നാം ഭാഗം ജനുവരിയിൽ റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |