ന്യൂഡൽഹി: ഞായറാഴ്ച രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രത്തലവൻമാർക്കൊപ്പം വിശിഷ്ടാതിഥികളായി ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റാറ്റ് മൈനേഴ്സ്, സെൻട്രൽ വിസ്ത പദ്ധതി തൊഴിലാളികൾ, ട്രാൻസ്ജെൻഡർമാർ തുടങ്ങിയവരും പങ്കെടുക്കും. വന്ദേ ഭാരത്, മെട്രോ എന്നിവയിൽ ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, 'വികസിത് ഭാരത്' അംബാസഡർമാർ എന്നിവർക്കും ക്ഷണമുണ്ട്. 8,000-ലധികം അതിഥികൾക്കുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |