തോക്കുമായി സ്റ്റൈലിഷ് ലുക്കിൽ കുഞ്ചാക്കോ ബോബൻ. തോക്കുമായി രൂക്ഷ ഭാവത്തിൽ നിൽക്കുന്ന ഫഹദ് ഫാസിലും ജ്യോതിർമയിയും. സംവിധായകൻ അമൽ നീരദിന്റെ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. വെൽകം ബാക് ജോ എന്ന ആശംസയോടെ ചാക്കേച്ചനാണ് ജ്യോതിർമയിയുടെ ചിത്രം പങ്കുവച്ചത്.
ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒരുമിക്കുന്നത്. വരുത്തനു ശേഷം ഫഹദും അമലും വീണ്ടും ഒരുമിക്കുകയാണ്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയ പിക്ചേഴ്സും സംയുക്തമായാണ് നിർമ്മാണം. ഫറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ചിത്രമെന്നാണ് സൂചന. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം ഒരുക്കുന്നു. മമ്മൂട്ടി നായകനായ ഭീഷ്മപർവ്വത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം വൻ പ്രതീക്ഷയാണ് നൽകുന്നത്. ഒക്ടോബറിൽ റിലീസിനായാണ് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |