SignIn
Kerala Kaumudi Online
Friday, 12 July 2024 8.01 AM IST

ടീനേജ് ലുക്ക് ചിത്രവുമായി അനു സിതാര

ss

ടീനേജ് കാലത്തെ ചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച് നടി അനു സിതാര. 19 വയസ്സുള്ളപ്പോൾ എടുത്ത ചിത്രമാണ് ആരാധകർക്കായി പങ്കുവച്ചത്. സെറ്റ് സാരിയിൽ അതീവ സുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. പഴയ അനുവാണ് കൂടുതൽ സുന്ദരിയെന്നും നടി പാർവതിയെപ്പോലെയുണ്ടെന്നും ആരാധകരുടെ കമന്റുകൾ. മലയാളത്തിന്റെ പ്രിയ നായികയാണ് അനു സിതാര. അന്യ ഭാഷകളിലും ശക്തമായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അഭിജിത്ത് അശോകൻ രചനയും സംവിധാനവും നിർവഹിച്ച ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലാണ് അനു സിതാര ഒടുവിൽ അഭിനയിച്ചത്. പോയ വർഷം റിലീസ് ചെയ്ത വാതിൽ എന്ന ചിത്രത്തിലാണ് നായികയായി അവസാനം പ്രത്യക്ഷപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.