SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.41 AM IST

ബലിപെരുന്നാളിന് ഇന്ത്യക്കാരടക്കമുളള പ്രവാസികൾക്ക് അവധി പ്രഖ്യാപനവുമായി യുഎഇ

mosque

അബുദാബി: യുഎഇയിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് (ഈദ് അൽ അദ്‌ഹ) പൊതുമേഖലയിലും സ്വകാര്യമേഖലയിലും അവധി പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ 18 വരെയായിരിക്കും അവധിയെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ദുൽ ഹജ് 1445 മാസത്തിലെ ചന്ദ്രക്കല സൗദിയിൽ കണ്ടതിനെ തുടർന്ന് ഈ മാസം 16ന് ബലിപെരുന്നാൾ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. വെളളിയാഴ്ച അബുദാബിയിലും പിറ കണ്ടിരുന്നു.ഒമാൻ ഒഴികെയുളള ബാക്കിയെല്ലാ ഗൾഫ് രാജ്യങ്ങളിലും ജൂൺ 16നാണ് ബലിപെരുന്നാൾ. ഒമാനിൽ 17നാണ് ബലിപെരുന്നാൾ.

അതേസമയം, കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17ന്. കാപ്പാട് കടപ്പുറത്ത് ദുൽഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ദുൽഹജ് ഒന്നും ജൂൺ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാർ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുള്ളക്കോയ ശിഹാബുദ്ദീൻ തങ്ങൾ, സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, HOLIDAY, UAE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.